കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന ലാപ്പ് പര്യടനത്തിൽ ജോയ്സ് ജോർജ്ജ്
തടത്തിക്കവല: എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം.
പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ്(എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃക്കാരിയൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി ജയകുമാർ സ്വാഗതം പറഞ്ഞു.
സി.പി.ഐ.എം കോതമംഗലം ഏരിയാ സെക്രെട്ടറി കെ.എ ജോയി, ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, തൃക്കാരിയൂർ ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കെ.ജി ചന്ദ്രബോസ്, ലോക്കൽ സെക്രട്ടറി കെ.ജി ഷാജി, കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീദേവ് ബാബു എന്നിവർ ആശംസകൾ നേർന്നു.
ഹൈക്കോർട്ട് കവല, പുലിമല, അയിരൂർ പാടം, കോട്ടപ്പടി ഹൈസ്കൂൾ, എന്നിവിടങ്ങളിലെ സ്വീകരങ്ങൾ ഏറ്റുവാങ്ങി പര്യടനം സ്വീകരണത്തിനായി ചേറങ്ങനാൽ കവലയിലേക്ക് പോയി.