തൃശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതൽ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന്(ഏപ്രില്‍ 15) മുതല്‍ 24 വരെ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് തുടങ്ങിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍മാര്‍ക്ക് ഇന്ന്(ഏപ്രില്‍ 15) മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
അവശ്യസര്‍വീസിലെ ആബ്സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 21 മുതല്‍ 23 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ മുഖേന വോട്ട് രേഖപ്പെടുത്താം.
പോളിങ്ങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 16, 17, 18, 20 തീയതികളില്‍ നിയോജക മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിറെത്തി വോട്ട് ചെയ്യണം.
മറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍/ പരിശീലന കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത പോളിങ്ങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 24 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം.
വിവിധ നിയോജമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററകള്‍: ചേലക്കര - ചെറുത്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുന്നംകുളം- കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്കൂള്‍, ഗുരുവായൂര്‍ - ചാവക്കാട് എം.ആര്.ആര്.എം ഹൈസ്കൂള്‍, മണലൂര്‍ - ടൗണ്‍ ഹാള്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി - തൃശൂര്‍ ടൗണ്‍ ഹാള്‍, ഒല്ലൂര്‍- തൃശൂര്‍ സെന്റ് മേരീസ് കോളജ്, തൃശൂര്‍ - തൃശൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജ്, നാട്ടിക - തൃശൂര്‍ സെന്റ് തോമസ് കോളജ്, കൈപ്പമംഗലം - കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ്,
ഇരിഞ്ഞാലക്കുട - ക്രൈസ്റ്റ് കോളജ്, പുതുക്കാട് - ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളജ്, ചാലക്കുടി - ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ്, കൊടുങ്ങല്ലൂര്‍ - കൊടുങ്ങല്ലൂര്‍ കെ.കെ.റ്റി.എം ഗവ. കോളജ്.