റമദാന് 27-ാം രാവില്‍ ബഹ്റൈന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കും
മനാമ: വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27 -ാം രാവില്‍ ബഹ്റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്റ് മോസ്കിലാണ്പ്രധാനമായും ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ച അസ്തമിച്ച രാത്രിയാണ് ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിത രാവ് എന്നതിനാല്‍ ഇവിടെ ഇശാ നിസ്കാരവും തറാവീഹും കഴിയുന്നതോടെ പ്രമുഖരുടെ പ്രഭാഷണങ്ങളും ഇഅ്തിഖാഫ്, ഖത്മുല് ഖുര്‍ആന്‍ മജ് ലിസ്, ഖിയാമുല്ലൈല് തുടങ്ങിയ പ്രാര്‍ഥനാ ചടങ്ങുകളും നടക്കും.
ശൈഖ് അബ്ദുറഹ്മാന് ദറാര്‍ അശ്ശാഇര്‍, ശൈഖ് മുഹമ്മദ് ഹസന് അബ്ദുല്‍ മഹ്ദി തുടങ്ങി പ്രമുഖര്‍ ചടങ്ങിന് നേതൃത്വം നല്‍കും.
അല്‍ ഫാതിഹ് ഗ്രാന്റ് മോസ്കിനു പുറമെ വിവിധ പള്ളികളിലും സമാനമായ ചടങ്ങുകള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലും ലൈലത്തുല്‍ ഖദ് റിനെ പ്രതീക്ഷിക്കുന്ന രാവുകളില്‍ ഇസ്ലാമിക കാര്യ സുപ്രിം കൗണ്‍സില്‍ പ്രത്യേകമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
ആയിരം മാസത്തേക്കാള്‍ മഹത്തരമാണ് ലൈലത്തുല്‍ ഖദ്ര്! എന്ന രാത്രിയെന്നും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ രാവിനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ബഹ്റൈന്‍ നീതിന്യായഇസ്ലാമിക കാര്യഔഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്മുഫ്താഹും ആഹ്വാനം ചെയ്തിട്ടുണ്ട്. .
പരസ്പര സ്നേഹവും വിട്ടുവീഴ്ച്ചയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക കാര്യ മന്ത്രാലയത്തിനു പുറമെ രാജ്യത്തെ വിവിധ പ്രാദേശിക മത സംഘടനകളും സമസ്ത ബഹ്റൈന്‍ അടക്കമുള്ള വിദേശികളുള്ക്കൊള്ളുന്ന മത സംഘടനകളും വിവിധ പ്രാര്‍ഥനാ ചടങ്ങുകളും ഇഫ്താര്‍ അടക്കമുള്ള പരിപാടികളും ഈദിവസം ഒരുക്കിയിട്ടുണ്ട്.