തൊടുപുഴ മിനി മാരത്തോൺ 31 ന്
തൊടുപുഴ മിനി മാരത്തോൺ 31 ന്
തൊടുപുഴ :ലോക പുകയില വിരുദ്ധ ദിനമായ 31 ന് തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുകയിലേക്കും മയക്കുമരുന്നിനും എതിരായി തൊടുപുഴയിൽ മിനി മാരത്തോൺ നടത്തും .രാവിലെ 7 .30 ന് കൊച്ചി റേഞ്ച് ഐ ജി പി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും .ന്യൂമാൻ കോളേജിൽ നിന്നും ആരംഭിച്ചു റിങ് റോഡിലൂടെ പത്തു കിലോമീറ്റര്‍ ഓടിയെത്തുന്ന വിജയികൾക്ക് ന്യൂമാൻ കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ സമ്മാന ദാനം നിർവഹിക്കും .ജോയ്സ് ജോർജ് എം പി , പി ജെ ജോസഫ് എം എൽ എ ,മുനിസിപ്പൽ ചെയർപേഴ്സൺ സഫിയാജബ്ബാർ ,ദ്രോണാചാര്യ കെ പി തോമസ് മാഷ് , ജില്ലാ സ്പോർട്സകൗൺസിൽ പ്രസിഡന്റ് കെ എൽ ജോസഫ് ,റോട്ടറി പ്രസിഡന്റ് ടിനി തോമസ് ,ഒളിമ്പ്യന്മാർ ,സിനിമ കല കായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും .
ഒന്നാം സമ്മാനമായി 25 ,000 രൂപ ,മറ്റുള്ള സമ്മാനങ്ങളായി 15000 ,10000 ,3000 ,2000 ,1000 രൂപ നൽകും .മാരത്തോൺ പൂർത്തിയാക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റും മെഡലും നൽകും .സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന മിനി മാരത്തോണിന്റെ രെജിസ്ട്രേഷൻഫീസ് 200 രൂപയാണ് . ജേഴ്സി ,ബ്രെക് ഫാസ്റ്റ് എന്നിവനൽകും .റോട്ടറിതൊടുപുഴ ഡോട്ട് ഓ ആർ ജി എന്ന വെബ്സൈറ്റിൽ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്നു റോട്ടറി ഭാരവാഹികളായ ടിനി തോമസ് ,ജോസ് കെ മാത്യു ,ഹെജി പി ചെറിയാൻ ,ജോണിച്ചൻ അലക്സ് എന്നിവർ അറിയിച്ചു .