കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോതമംഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ലോകസഭ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ പ്രചരണാർത്ഥം കോതമംഗലത്ത് സംഘടിപ്പിച്ച പരിപാട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.
ഇ.ഡിയെ പേടിച്ച് ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ വികസനമോ ബി.ജെ.പിക്കും കോൺഗ്രസിനും പ്രശ്നമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ താലൂക്ക് സെക്രട്ടറി പി.ടി ബെന്നി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എസ് സതീഷ് ,ആർ അനിൽ കുമാർ ,പി ആർ മുരളീധരൻ, ആൻ്റണി ജോൺ എംഎൽഎ ,ഇ കെ ശിവൻ ,കെ എ ജോയി ,ഷാജി മുഹമ്മദ് ,എ എ അൻഷാദ് , ജോണി നെല്ലൂർ ,എം വി മാണി ,പി കെ രാജേഷ്, ടോമി ജോസഫ് ,പോൾ മുണ്ടക്കൽ, ഡോ വിജയൻ നങ്ങേലിൽ, മനോജ് ഗോപി , തോമസ് തോമ്പ്രയിൽ , ബേബി - പൗലോസ് ,സാജൻ അമ്പാട്ട് ,ഷാജി പീച്ചക്കര ,ഇ കെ സേവ്യർ എന്നീ എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.