ബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏഴിൽ നാലു നഗരസഭകളിലും വിജയം നേടി തൃണമൂൽ കോൺഗ്രസിെൻറ മുന്നേറ്റം. ഡാര്‍ജലിങ് പര്‍വതമേഖലയിലെ മൂന്ന് കോര്‍പ്പറേഷനുകളില്‍ ഗൂര്‍ഖാ ജനശക്തി മോര്‍ച്ച (ജി.ജെ.എം)-ബി.ജെ.പി സഖ്യം വിജയിച്ചു.
പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ജ് നഗരസഭകളും കൊല്‍ക്കത്തയിലെ പുജ്ലി നഗരസഭയുടെ പുതുതായി രൂപീകരിച്ച മിറിക് നഗരസഭകൾ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.
ഏഴ് നഗരസഭകളിലേക്കുമായി 148 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ, തൃണമൂൽ കോൺഗ്രസ് 66 സീറ്റും ജി.ജെ.എം 70 സീറ്റും നേടി. നടപടികൾ പുരോഗമിക്കുകയാണ്. ബംഗാൾ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബി.ജെ.പിക്ക് ഏഴ് നഗരസഭകളിലുമായി മൂന്ന് സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇടതുപാർട്ടികൾ രണ്ടു സീറ്റിലും കോൺഗ്രസ് നാലു സീറ്റിലും ജയിച്ചു.
എന്നാൽ, ഏറ്റവും വലിയ നഗരസഭയായ ഡാർജിലിങ്ങിൽ വലിയ തിരിച്ചടിയാണ് തൃണമൂലിന് നേരിട്ടത്. ബംഗാളിലെ ജനങ്ങൾ മമത ബാനർജിയുടെ വികസന നയങ്ങൾക്ക് വിശ്വാസമർപ്പിച്ചുവെന്നതിന്റെ തെളിവാണ് നാലു നഗരസഭകളിലെ വിജയമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു.
ഗൂർഖ ജൻമുക്തി മോർച്ച വിജയിച്ച നഗരസഭകൾ
ഡാർജിലിങ് (32 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 31, തൃണമൂൽ കോൺഗ്രസ് 1
കുർസേങ് (20 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 17, തൃണമൂൽ കോൺഗ്രസ് 3
കലിംപോങ് ( 23 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 19, തൃണമൂൽ കോൺഗ്രസ് 2, മറ്റുള്ളവർ 2
തൃണമൂൽ കോൺഗ്രസ് വിജയിച്ച നഗരസഭകൾ
മിറിക് (9 സീറ്റ്): തൃണമൂൽ കോൺഗ്രസ് 6, ഗൂർഖ ജൻമുക്തി മോർച്ച 3
ദൊന്‍കൽ( 21 സീറ്റ്): തൃണമൂൽ കോൺഗ്രസ് 18, ഇടതുപക്ഷം 2, കോൺഗ്രസ് 1
പുജ്ലി(16 സീറ്റ്): തൃണമൂൽ കോൺഗ്രസ് 12, ബിജെപി 2, കോൺഗ്രസ് 1, മറ്റുള്ളവർ 1
റയ്ഗഞ്ജ് (27 സീറ്റ്): തൃണമൂൽ കോൺഗ്രസ് 24, കോൺഗ്രസ് 2, ബിജെപി 1