എം.പി ഫണ്ട് പൂർണമായി വിനിയോഗിച്ചില്ലെന്നുള്ള ആരോപണത്തിന് അടിസ്ഥാനമില്ലന്ന് അഡ്വ. ഡീൻ കുര്യാക്കോസ്
ഇടുക്കി: എം.പി ഫണ്ട് പൂർണമായി വിനിയോഗിച്ചില്ലെന്നുള്ള ഇടതുപക്ഷത്തിന്റെയും മുൻ എം.പിയുടെയും ആരോപണത്തിന് അടിസ്ഥാനമില്ലന്ന് ഇടുക്കി എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു. ഓരോ പദ്ധതികളും പൂർത്തീകരിച്ച് ബില്ല് എഴുതുമ്പോൾ മാത്രമാണ് തുക വിനിയോഗിച്ചതായി കണക്കുകളിൽ ഉൾപ്പെടുന്നത് എന്നും മറ്റു പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
മുൻ എം.പിയുടെ കാലത്തും രണ്ടു കോടി രൂപ വിനിയോഗിക്കാതെ ബാക്കിയുണ്ടായിരുന്നു. താൻ ചുമതലയേറ്റ ശേഷമാണ് ഈ തുക വിനിയോഗിച്ചത്.
ലഭിച്ചിട്ടുള്ള മുഴുവൻ തുകയും വിനിയോഗിച്ചിട്ടുണ്ടെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ പറയാൻ കഴിയുമെന്നും മറിച്ചുള്ള ആരോപണങ്ങൾ എതിരാളികൾക്ക് തെളിയിക്കാൻ കഴിയുമെങ്കിൽ ആകാര്യം തെളിയിക്കട്ടെയെന്നും ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ പറഞ്ഞു.
ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ എ.പി ഉസ്മാൻ, അഡ്വക്കേറ്റ് ജോയി തോമസ്, ജോണി ചീരാംകുന്നേൽ, എം.കെ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
എം.പി ഫണ്ട് പൂർണമായി വിനിയോഗിച്ചില്ലെന്നുള്ള ഇടതുപക്ഷത്തിന്റെയും മുൻ എം.പിയുടെയും ആരോപണത്തിന് അടിസ്ഥാനമില്ലന്ന് ഇടുക്കി എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഓരോ പദ്ധതികളും പൂർത്തീകരിച്ച് ബില്ല് എഴുതുമ്പോൾ മാത്രമാണ് തുക വിനിയോഗിച്ചതായി കണക്കുകളിൽ ഉൾപ്പെടുന്നതെന്നും മറ്റു പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
മുൻ എം.പിയുടെ കാലത്തും രണ്ടു കോടി രൂപ വിനിയോഗിക്കാതെ ബാക്കിയുണ്ടായിരുന്നു. താൻ ചുമതലയേറ്റ ശേഷമാണ് ഈ തുക വിനിയോഗിച്ചത്.
ലഭിച്ചിട്ടുള്ള മുഴുവൻ തുകയും വിനിയോഗിച്ചിട്ടുണ്ടെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ പറയാൻ കഴിയുമെന്നും മറിച്ചുള്ള ആരോപണങ്ങൾ എതിരാളികൾക്ക് തെളിയിക്കാൻ കഴിയുമെങ്കിൽ ആകാര്യം തെളിയിക്കട്ടെയെന്നും ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ പറഞ്ഞു.
ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ എ.പി ഉസ്മാൻ അഡ്വക്കേറ്റ് ജോയി തോമസ്, ജോണി ചീരാംകുന്നേൽ, എം.കെ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.