മാങ്കുളം വാഹനാപകടത്തിൽ മരിച്ച കൈക്കുഞ്ഞുൾപ്പെടെയുള്ള നാല് പേരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കി
ഇടുക്കി: മാങ്കുളം ആനക്കുളം റോഡില്‍ പേമരം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഉച്ചയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ വിട്ടു നല്‍കിയത്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.
കൈക്കുഞ്ഞടക്കം തമിഴ്നാട് സ്വദേശികളായ നാല് പേരായിരുന്നു ഇന്നലെ വൈകിട്ട് മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.പത്തിലധികം പേര്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു.പകടത്തില്‍ മരിച്ച നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തമിഴ്നാട് തിരുനെല്‍വേലിയില്‍ പ്രവര്‍ത്തിക്കുന്ന പാത്ര നിര്‍മ്മാണ യൂണിറ്റില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയവരായിരുന്നു ഇന്നലെ അപകടത്തില്‍പ്പെട്ടത്.
ആനക്കുളത്തേക്ക് പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 15 പേരായിരുന്നു ഉണ്ടായിരുന്നത്.
ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രാവലര്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയര്‍ തകര്‍ത്ത് നൂറടിയോളം വരുന്ന കൊക്കയിലേക്ക് പതിച്ചു. ഉടന്‍ ഇതുവഴിയെത്തിയ വാഹനയാത്രികരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു.
വിവിധ വാഹനങ്ങളില്‍ എല്ലാവരേയും അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാല് പേരുടെ മരണം സംഭവിച്ചു. എം.എല്‍ എമാരായ അഡ്വ. എ രാജ, എം.എം മണി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയിരുന്നു.