കരിമണ്ണൂരിൽ ഡെപ്പോസിറ്റ് എഡ്യൂക്കേഷൻ ആന്റ് അവയർനെസ്സ് വർക്ക് ഷോപ്പ് നിക്ഷേപക ബോധവൽക്കരണ പരിപാടി നടത്തി
കരിമണ്ണൂർ: ആർ.ബി.ഐയുടെ ഡെപ്പോസിറ്റ് എഡ്യൂക്കേഷൻ ആന്റ് അവയർനെസ്സ് ഫണ്ട് സ്കീം പ്രകാരം ഗ്രാമീണ മേഖലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന ഡെപ്പോസിറ്റ് എഡ്യൂക്കേഷൻ ആന്റ് അവയർനെസ്സ് വർക്ക് ഷോപ്പ്, നിക്ഷേപക ബോധവൽക്കരണ പരിപാടി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.
കരിമണ്ണൂർ സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ വിജയൻ സ്വാഗതം ആശംസിച്ചു. സുരേഷ് എ.ആർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ മഞ്ചിമ വിജയൻ എന്നിവർ ക്ലാസ് എടുത്തു. ജില്ലാ മിഷൻ മൈക്രോ ഫിനാൻസ് പ്രോഗ്രാം മാനേജർ സൂര്യ സി.എസ് ഡെപ്പോസിറ്റ് എഡ്യൂക്കേഷൻ ആന്റ് അവയർനെസ്സ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ മിനി ജെയ്സൺ, സി.ഡി.എസ് മെമ്പർമാരായ ഡെയ്സി ജോണി, ആലീസ് ജോൺ, റജീന ഷാജി, ശോഭന രാമചന്ദ്രൻ, സലോമി വർഗീസ്, മേരി വർഗീസ്, മിനി രാജു, ബോബി കൃഷ്ണ, ലറ്റീഷ്യ ജേക്കബ്, എ.ഡി.എസ് സെക്രട്ടറി ലിസ്സി മാത്യു, സി.ഡി.എസ് മെമ്പർ സെക്രട്ടറി ജിഷ, ബ്ലോക്ക് കോർഡിനേറ്റർമാരായ രമ്യ രാജു, അജിമി ഷാഫി, ഷെറീന ഹമീദ്, സി.ഡി.എസ് അക്കൗണ്ടന്റ് മഞ്ചു ദേവസ്യ, 14ആം വാർഡിൽ നിന്നുമുള്ള അയൽക്കൂട്ട പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.