ചാലക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തിങ്കളാഴ്ചത്തെ പര്യടനം പൂർത്തിയായി
കോലഞ്ചേരി: മീനച്ചൂടിനെയും കൂസാതെ നാടിന്റെ പ്രിയ മാഷിന് വിജയാശംസ നേരാൻ പാർട്ടി പ്രവർത്തകരും വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും അധ്യാപകരും.
പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ, വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തുകളിലായിരുന്നു ചാലക്കുടി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തിങ്കളാഴ്ചത്തെ പര്യടനം.
മുതിർന്ന സി.പി.ഐ(എം) നേതാവായിരുന്ന സി.എ വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസിനെ മീമ്പാറയിലെ വീട്ടിലെത്തി സന്ദർശിച്ചു. 100ആം വയസ്സിലും ചുറുചുറുക്കോടെ സ്ഥാനാർഥിയെ സ്വീകരിച്ചു ശോശാമ്മ.
സംഭാഷണത്തിൽ നിറഞ്ഞൂ രാഷ്ട്രീയം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ഫാ. ജേക്കബ് കുര്യനെയും ഭാരവാഹികളെയും സന്ദർശിച്ചായിരുന്നു പര്യടനത്തിന് തുടക്കം.
യാക്കോബായ പള്ളിയിലെ ഫാ. ജോബിൻസിനെയും ഭാരവാഹികളെയും കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ ഫാ. പോൾ മാടനെയും സന്ദർശിച്ചു.
കടയിരുപ്പ് ഗ്രീൻവാലി കുടിവെള്ള കമ്പനിയിലെത്തിയ സ്ഥാനാർഥിക്ക് തൊഴിലാളികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ശ്രീനാരായണ എൻജിനിയറിങ് കോളേജിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
ഐക്കരനാട് പഞ്ചായത്ത് ഓഫീസ്, കോലഞ്ചേരി മസ്ജിദുൽ ഫത്താഹ്, തോന്നിക്ക മഹാദേവക്ഷേത്രം പരിയാരം, എൻ.എസ്.എസ് കരയോഗം ഓഫീസ്, കുറിഞ്ഞി ഗവ. യു.പി, കറുകപ്പള്ളി ഗവ. യു.പി, കടമറ്റം ഗവ. യു.പി, കക്കാട്ടുപാറ ഗവ. എൽ.പി, കണ്യാട്ടുനിരപ്പ് എൽ.പി.എസ്, കോലഞ്ചേരി ബി.ആർ.സി, ഐക്കരനാട് സഹകരണ ബാങ്ക്, രാജസ്ഥാൻ മാർബിൾസ്, സായ് സർവീസ്, മാമല കെ.എൽ, കുറിഞ്ഞി സ്റ്റാംപ്ടെക് ടൂളിങ്സ്, സ്റ്റാംപ്ടെക് കംപോണൻസ്, തിരുവാണിയുർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ പള്ളി, മറ്റക്കുഴി കുടുംബശ്രീ സംരംഭമായ അമൃതം ഫുഡ്സ്, പുത്തൻകുരിശ് സെന്റ് മേരീസ് കോൺവന്റ്, വരിക്കോലി കുഷ്ഠരോഗ ആശുപത്രി, ഐ.പി.സി ചർച്ച്, അമലഭവൻ, ഐറിൻ ഹോംസ്, കൊല്ലപ്പടി എസ്.എൻ.ഡി.പി ശാഖ, കാണിനാട് എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിലെത്തി.
എൽ.ഡി.എഫ് നേതാക്കളായ സി.ബി ദേവദർശനൻ, സി.കെ വർഗീസ്, എം.കെ മനോജ്, എൻ.വി കൃഷ്ണൻകുട്ടി, എം.എൻ മോഹനൻ, എ.ആർ രാജേഷ്, കെ.എ ജോസ്, എൻ.എസ് സജീവൻ, കെ സനൽകുമാർ, പി.റ്റി അജിത് എന്നിവർ ഒപ്പമുണ്ടായി.
ചൊവ്വാഴ്ച രവീന്ദ്രനാഥ് തൃശൂരിലെ കയ്പമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. ബെന്നി ബെഹനാൻ ചാലക്കുടി ബ്ലോക്കിനു കീഴിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
കാലടി കേന്ദ്രീകരിച്ചായിരുന്നു തിങ്കൾ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന്റെ പര്യടനം. വിവിധ സ്കൂളുകൾ, മത – വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.