കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി
മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ 3 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.
മൃതദേഹം പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും.
യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
അതേസമയം, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകിയത്.
ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിട്ടു. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി
തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.
ഈ മാസം 24നാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ജന്മം നൽകിയത്. പിന്നീട് കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത്(29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിന് അടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസ് കണ്ടെത്തുന്നത്.