യൂത്ത് കോൺഗ്രസ് തൊടുപുഴ സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ കലമുടക്കൽ സമരം നടത്തി
തൊടുപുഴ: സപ്ലൈക്കോ സ്റ്റോറുകളിലെ അവശ്യ സാധനങ്ങളുടെ വില വർദ്ധനവിലും ലഭ്യത കുറവിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ സ്റ്റോറിന് മുൻപിൽ കലമുടക്കൽ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ടോണി തോമസ് സമരം ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെമ്പാടും കാലിയായിക്കിടക്കുന്ന സ്പ്ലൈക്കോ സ്റ്റോറുകൾ അമ്മയുടെ പെൻഷൻ തുകക്ക് ആരംഭിച്ച് കോടിക്കണക്കിന് മാസപ്പടി വാങ്ങുന്ന എക്സാലോജിക്ക് സൊലുഷ്യൻസ് കമ്പിനിയുടെ ശാഖകളാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.ജെ പീറ്റർ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജാഫർഖാൻ മുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.എച്ച് സജീവ്, കെ.എം ഷാജഹാൻ, റഷീദ് കപ്രാട്ടിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ലിജോ ജോസ് മഞ്ചപ്പിള്ളി, കെ.എ ഷഫീഖ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുനീർ സി.എം, റമീസ് കൂരാപ്പിള്ളി, അൽത്താഫ് സുധീർ, റഹ്മാൻ ഷാജി, ബിനീഷ് ബെന്നി, ബിബിൻ ജോസഫ്, ജോസ് കെ പീറ്റർ, മേഘ മുരളീധരൻ, അജ്മൽ ഖാൻ, ദിപുമോൻ കണ്ണമ്പുഴ, എം.എ സാദിഖ് എന്നിവർ പ്രസംഗിച്ചു. നേതാക്കളായ അഷ്ക്കർ ഷമീർ, ജയ്സൺ തോമസ്, ജിൽസൺ കിഴക്കേക്കര, മുഹമ്മദ് റൗഫ്, ഒ.കെ അസ്ലം എന്നിവർ നേതൃത്വം നൽകി.