ആക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലണം, കഴിവു കെട്ട വനം മന്ത്രി രാജി വെയ്ക്കണം; എൻ.എ മുഹമ്മദ്കുട്ടി
തൊടുപുഴ: വന്യജീവി - മനുഷ്യ സംഘർഷമല്ല, മറിച്ച് കേരളത്തിലെ വനാതിർത്തികളിൽ ആകെ നടക്കുന്നത് വന്യജീവി ആക്രമണം ആണെന്നും, ആക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണവും നടപടിയുമാണ് സർക്കാർ അടിയന്തിരമായി സ്വീകരിക്കേണ്ടതെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ എൻ.എ മുഹമ്മദ്കുട്ടി വ്യക്തമാക്കി. സംഘടനാ ഇടുക്കി ജില്ലാ പ്രവർത്തക യോഗം തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വാരിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ഇടുക്കി ജില്ലാ സെക്രട്ടറി സിയാദ് പറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
നാഷ്ണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ ഷംസുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം പൈലി, ജനറൽ സെക്രട്ടറിമാരായ ബിജോ കെ മാത്യു, അനിൽ കുമാർ പി.പി, കെ.കെ ജോൺസൺ, ജോസ് ആന്റണി, ദൗലത്ത് അസീസ്, മേഴ്സി തോമസ്, ട്രഷറർ ഓമന റ്റി.എ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രകാശ് മാസ്റ്റർ, റെജി കേശവൻ നായർ, ഫിലിപ്പ് തോമസ്, എബ്രഹാം ഈറ്റക്കൽ, ജയൻ രാജാക്കാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷൈജു അട്ടക്കുളം സ്വാഗതവും ജീസൻ ജോയി നന്ദിയും പറഞ്ഞു.