ഇടുക്കി ജില്ലയിൽ നാളികേര കൃഷി വ്യാപിപ്പിക്കുവാൻ നടപടി സ്വീകരിക്കണം. പ്രൊഫ.എം.ജെ ജേക്കബ്
തൊടുപുഴ: ഇടുക്കി ജില്ലയിൽ നാളികേര കൃഷി വ്യാപിപ്പിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്, കർഷക യൂണിയൻ കോടിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടമറ്റം വി.എം. ചെറിയാൻ വണ്ടനാമറ്റത്തിന്റെ തെങ്ങിൻപുരയിടത്തിൽ നടന്ന കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങിനുണ്ടാകുന്ന മഞ്ഞളിപ്പ് രോഗവും കൂമ്പ് ചീയലും ഇതര രോഗ ബാധകളും തടയാൻ കൃഷി വകുപ്പ് ജാഗ്രത കാണിക്കണം. ഇടുക്കിയിലെ കാലാവസ്ഥക്ക് യോജിച്ച തെങ്ങിൻ തൈകൾ നൽകണം.
കേടായതെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള സഹായം വർധിപ്പിക്കണം. കൃഷിഭവൻ തലങ്ങളിൽ കേരകർഷക സെമിനാറുകൾ .സംഘടിപ്പിക്കണം.യു.ഡി.എഫ് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എം.ജെ. ജേക്കബ് അഭ്യർത്ഥിച്ചു.
മണ്ഡലം പ്രസിഡണ്ട് ജോസ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.ഏ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗം അപു ജോൺ ജോസഫ് തെങ്ങിൻ തൈ നട്ടു. കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കർഷക സംഗമ സന്ദേശം നൽകി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻവടക്കേക്കര കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി കെ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഡാനിമോൾ വർഗീസ്, രമ്യ മനു മുൻ പഞ്ചായത്ത്മെമ്പർ ജോർജ് പാർട്ടി പുന്നോലിൽ നേതാക്കളായ കെ.പി ജോസഫ്, വി.എം ചെറിയാൻ, ടൈറ്റസ്വാണിയ കിഴക്കേൽ, കർഷക യുണിയൻ മണ്ഡലം പ്രസിഡണ്ട് വി.കെ രവി, വി.ജെ മാത്യൂ, ജോസ് മാഞ്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു. തെങ്ങിൻ തൈകൾ നൽകിയാണ് കർഷകരെ ആദരിച്ചത്.