കോട്ടയം ആകാശ പാതയുടെ തുടർ നിർമാണ സാധ്യതകൾ പരിശോധിച്ചു
കോട്ടയം: ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആകാശ പാതയുടെ തുടർ നിർമാണ സാധ്യതകൾ പരിശോധിച്ചു.
നിലവിലെ പ്ലാൻ അനുസരിച്ച് പാത നടപ്പിലാക്കാൻ എന്തൊക്കെ ഇനി ചെയ്യേണ്ടതുണ്ട്, അതിനുള്ള സൗകര്യങ്ങൾ പ്രദേശത്തുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
കലക്ടറുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്ക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പി.ഡബ്ല്യു.ഡി, പൊലീസ് തുടങ്ങിയ വകുപ്പ് അധികൃതരാണ് പരിശോധിച്ചത്.
സ്ഥല പരിശോധനയെ തുടർന്ന് കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തി. കോടതിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ആഗസ്തിൽ ആകാശപ്പാതയുടെ ബലപരിശോധന നടത്തിയിരുന്നു.
പാലക്കാട് ഐ.ഐ.റ്റി, ചെന്നൈ എസ്.സി.ആർ.സി, കിറ്റ്കോ, കേരള റോഡ് സേഫ്ടി അതോറിറ്റി പ്രതിനിധികളൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രത്യേക മെഷീൻ ഉപയോഗിച്ച് പൈപ്പുകളുടെ തുരുമ്പ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്ന് പരിശോധിച്ചത്.