മുൻ ലേബർ കമീഷണർ അന്തരിച്ചു
തിരുവനന്തപുരം: മുൻ ലേബർ കമീഷണർ പേരൂർക്കട എ.കെ.ജി നഗർ 147ൽ കെ.എസ് പ്രേമചന്ദ്രകുറുപ്പ്(75) അന്തരിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങര മേച്ചേരിയിൽ കുടുംബാംഗമാണ്.
സംസ്കാരം വെള്ളി പകൽ 1.30ന് തൈക്കാട് ശാന്തികവാടത്തിൽ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആസ്തികളുടെ കണക്കെടുക്കാൻ ചുമതലയേറ്റ വിനോദ് റോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഓഡിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.
സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐഎഎസ് ലഭിച്ച അദ്ദേഹം തൃശൂർ, മലപ്പുറം കലക്ടറായി.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, മുൻ മന്ത്രി കെ ശങ്കരനാരായണൻ എന്നിവരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ടൂറിസം ഡയറക്ടർ, കേപ് ഡയറക്ടർ, കേരള കൺസ്ട്രക്ഷൻ അക്കാദമി സ്പെഷ്യൽ ഓഫീസർ, ഡൽഹിയിൽ കേരള സർക്കാരിന്റെ ലെയ്സൺ ഓഫീസർ, ഡൽഹി കേരള ഹൗസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ലീഡർക്കൊപ്പം മൂന്നു പതിറ്റാണ്ടെന്ന ആത്മകഥ രചിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമളകുമാരി(റിട്ട. ചീഫ് മാനേജർ എസ്ബിഐ). മക്കൾ: ഇന്ദു എസ് കുറുപ്പ്(മൈക്രോസോഫ്റ്റ്, യുഎസ്എ), ബിന്ദ്യാ എസ് കുറുപ്പ് (സൗത്ത് ഇന്ത്യൻ ബാങ്ക്, ശാസ്തമംഗലം ശാഖ മാനേജർ).
മരുമക്കൾ: അവിനാഷ് ജി പിള്ള (മൈക്രോസോഫ്റ്റ്, യുഎസ്എ), രഞ്ജിത്കുമാർ (ഫിനാൻഷ്യൽ മാനേജ്മെന്റ് കൺസൾട്ടന്റ്, ന്യൂഡൽഹി).