ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങിന് അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റോറി റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളെജ് 2024 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്റ്റ് ക്ലാസ്സുകളും പ്രാക്റ്റിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിങ് പ്രാക്റ്റീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
പ്ലസ്ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്സ്/ ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാം വർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭ്യമാണ്.
http://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.srccc.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 15. ബി.ഫാം ലാറ്ററൽ എൻട്രി : അപേക്ഷകളിൽ/സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
2023 - 2024 അധ്യയന വർഷത്തെ ബി.ഫാം(ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിലെയും അനുബന്ധമായി അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെയും ന്യൂനതകൾ പരിഹരിഹരിക്കുന്നതിന് 26.01.2024 ലെ വിജ്ഞാപന പ്രകാരം 01.02.2024 വരെ അപേക്ഷകർക്ക് അവസരം നൽകിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ന്യൂനതകളുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളും വീണ്ടും കണ്ടെത്തിയതിനാൽ ന്യൂനതയുള്ള അപേക്ഷകൾ/സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അപേക്ഷകരുടെ പട്ടിക പരിശോധനക്കായും ന്യൂനതകൾ പരിഹരിക്കുന്നതിനുമായി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷകളിൽ/ സർട്ടിഫിക്കറ്റുകളിൽ ന്യൂനതയുള്ള അപേക്ഷകർ അവരവരുടെ കാൻഡിഡേറ്റ് പോർട്ടൽ സന്ദർശിച്ച് സാധുവായ രേഖകൾ അപ്ലോഡ് ചെയ്ത് ന്യൂനതകൾ പരിഹരിക്കണം.
ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 10നു വൈകിട്ട് നാലിനു മുൻപ് ഓൺലൈനായി അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളിലെ ന്യൂനതകൾ യഥാസമയം പരിഹരിച്ചില്ലെങ്കിൽ അർഹമായ സംവരണ ആനുകൂല്യങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ന്യൂനതകൾ പരിഹരിക്കുന്നതിന് മറ്റൊരു അവസരം നൽകില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.