ദേവികുളം ഡി.എഫ്.ഒ ഓഫീസിലേയ്ക്ക് ശവമഞ്ചലും, വഹിച്ചു കൊണ്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
തൊടുപുഴ: കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ദേവികുളം ഡി.എഫ്.ഒ ഓഫീസിലേയ്ക്ക് ശവമഞ്ചലും, വഹിച്ചു കൊണ്ട് കർഷകർ മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് ആൻ്റണി കുഴിക്കാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു.
ചിന്നക്കനാൽ ബി.എൽ റാം മിൽ ചക്ക കൊമ്പനെന്ന ഒറ്റയാൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗന്ദർ രാജിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആന കടുവ പോത്ത്, എന്നിവയുടെ ആക്രമണം തടയാൻ, ട്രെഞ്ച് കുഴിക്കുകയോ, കോൺക്രീറ്റ് മതിൽ തീർക്കുകയോ വേണമെന്നും സർക്കാർ അടിയന്തിര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിൽ മാത്രം 200 പശുക്കളെ പുലി കൊന്ന സംഭവത്തിൽ ഒരു രൂപ നഷ്ടപരിഹാരം കൊടുത്തില്ല. ഒരു പശുവിന് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഉദ്ഘാടകൻ വ്യക്തമാക്കി.
ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ ബാബു അത്തി മൂട്ടിൽ, അജയ് കളത്തു കുന്നേൽ, ഇ ജെ ജോസഫ്, എഫ് രാജ, പി.കെ ബെന്നി, ജേയി കുന്നു വിളയിൽ, എം.പി ഫിലിപ്പ്, റോയി ജോൺ, ബിജു വട്ടമറ്റം, കുട്ടിയച്ചൻ വേഴംപറമ്പിൽ, എം.എസ് അനിൽ, ജോസ് അമ്മൻഞ്ചേരി തുടങ്ങിയവർ ആശംസ നേർന്നു.