വ്യാജ തിരിച്ചറിയൽ കാർഡ്; മുഖ്യകണ്ണി ജയ്സൺ മുകളേൽ അസ്റ്റിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യകണ്ണി ജയ്സൺ മുകളേൽ അറസ്റ്റിൽ.
കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി.
യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായ ജയ്സൺ സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയ കേസിലെ മുഖ്യകണ്ണിയാണ്.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടിയാണ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയതെന്നും സി ആർ കാർഡ് ആപ്പ് നിർമ്മിക്കാനാൻ നിർദ്ദേശം നൽകിയതെന്നും ജയ്സൺ നേരത്തെ മൊഴി നൽകിയിരുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും ജയ്സൺ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ചില്ലെന്നാണ് ജെയ്സണിന്റെ മൊഴി.
ജയ്സണിന്റെ സാഹായിയായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ‘ആപ്പ്’ നിർമ്മിച്ചവരിൽ ഒരാളാണ് അരവിന്ദ്. ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷാണെന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലെടുത്ത കേസിൽ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഹൈടെക് ക്രൈം എൻക്വയറി സെല്ലിലെ സൈബർ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ രാജ എംഎൽഎയുടെ ചോദ്യത്തിനാണ് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി മറുപടി