അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭയില്‍ നിന്നിറങ്ങി പ്രതിഷേധം അറിയിച്ചു പ്രതിപക്ഷം
തിരുവനന്തപുരം: ക്ഷേമപെന്ഷന് മുടങ്ങിയതിനെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ഇതിനു പിന്നാലെ പ്രതിപക്ഷം നടത്തളത്തിലുറങ്ങി പ്രതികഷേധിച്ചു.
സ്പീകറുടെ ചേമ്പറിനു മുന്നിലാണ് പ്രതിഷേധിച്ചത്. എന്നാൽ ഇത് ഗവണിക്കാതെ തുടർന്നും സഭ ആരംഭിക്കാന്‍ ശ്രമിച്ചപ്പോൾ പ്രതിപക്ഷം സഭ വിട്ടിങ്ങുകയായിരുന്നു.
പെൻഷൻ കുടിശിക കിട്ടാത്തതിൽ മനംനൊന്താണ് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്നും സർക്കാരിന്റെ കൊടുകാര്യസ്ഥതയാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ക്ഷേമപെഷൻ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിന്റെ മരണം എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദ്ദീകരിച്ചു.
മുന്‍പ് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണ് ജോസഫ്. ആത്മഹത്യക്കുറിപ്പിന്റെ ആധികാരികത അടക്കെ പരിശോധിച്ച് വരികയാണ്.
നവംബറിലും ഡിസംബറിലും ജോസഫ് പെൻഷൻ വാങ്ങി. തൊഴിലുറപ്പും പെൻഷനും ചേർത്ത് ഒരു വർഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പെന്ഷന് സമയത്തിന് കൊടുക്കാന്‍ സാധിക്കാതിരുന്നതിന് കാരണം കേന്ദ്ര സർക്കാർ ആണ്. പെൻഷൻ കമ്പനിയെ പോലും കേന്ദ്ര സർക്കാർ മുടക്കി.
യു.ഡി.എഫിന് ആത്മാർത്ഥതയുണ്ടെങ്കിൽ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണ് ചെയ്യണ്ടത്. കേന്ദ്ര നടപടി ഇല്ലായിരുനെങ്കിൽ പെൻഷൻ 2500 ആക്കിയേനെയെന്നും മന്ത്രി പറഞ്ഞു.
ഇതിനു പിന്നാലെ സ്പീകർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, ജനങ്ങൾ പെന്ഷന് പോലും കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ സർക്കാർ ധൂർത്തിനാണ് മുന്‍ഗണ നൽകുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.