നയ പ്രഖ്യാപനം, മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനം വരുന്ന മാർച്ചിൽ സംസ്ഥാനം മാലിന്യ മുക്തമാക്കുമെന്ന് നയ പ്രഖ്യാപനം. മാലിന്യ സംസ്കരണ മേഖലയിൽ സത്രീകൾക്കായി സൃഷ്ടിക്കപ്പെട്ടത് 36,000 തൊഴിൽ ആണെന്നും നയ പ്രഖ്യാപനത്തിലുണ്ട്.
മറ്റ് പ്രഖ്യാപനങ്ങൾ - എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖകൾ, എല്ലാ സേവനങ്ങളും സ്മാർട്ട്'- സർക്കാരിന്റെ ആപ്തവാക്യം സാധ്യമാക്കാൻ എന്റെ ഭൂമി ഡിജിറ്റൽ പ്രൊജക്റ്റെന്ന നാല് വർഷ പദ്ധതി, അഡ്വാൻസ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 5 വർഷത്തിനുള്ളിൽ 265 കോടി നിക്ഷേപം, പ്രഥമ സ്വകാര്യ വ്യവസായ പാർക്ക് പുതുയുഗ നാന്ദി, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് തമിഴ്നാടുമായി രമ്യ പരിഹാരമാർഗം തേടും, വിഴിഞ്ഞം തുറമുഖം 2024ൽ കമ്മിഷൻ ചെയ്യും, പ്രധാനമന്ത്രി തറക്കല്ലിട്ട 1515 കോടിയുടെ ഡിജിറ്റൽ സയൻസ് പാർക്ക് വിവര വിജ്ഞാന വ്യവസായങ്ങൾ സൃഷ്ടിക്കും.
കർഷകർക്ക് 'കേര' പദ്ധതി - കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ കേരള ക്ളൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയ്ൻ മോഡണൈസേഷൻ(കേര) പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം.ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.കർഷകരുടെ വരുമാന വർധനയ്ക്കായി 'കേര' പദ്ധതി സഹായകമാവുമെന്നും പ്രഖ്യാപനത്തിലുണ്ട്.
മറ്റ് പദ്ധതികൾ - അഞ്ച് വർഷത്തിനുള്ളിൽ 50,000 ഹെക്റ്റർ ജൈവകൃഷിയിടമാക്കി മാറ്റും, 3 വർഷത്തിനുള്ളിൽ 75 ലക്ഷം കുടുംബങ്ങൾക്ക് പോഷകസമൃദ്ധ ആഹാരം നൽകാൻ പോഷക സമൃദ്ധി മിഷൻ, കേരൾ അഗ്രോ ബ്രാന്റിലൂടെ 1000 ഉല്പന്നങ്ങൾ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ, 30000 കൃഷിക്കൂട്ടങ്ങളിലൂടെ 3 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും, അടുത്ത വർഷം പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത, എല്ലാ ബ്ളോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, സൊസൈറ്റികളുടെ പുനരധിവാസത്തിനും പുനരുജ്ജീവനത്തിനും സഹകരണ പുനരജ്ജീവന ഫണ്ട്.