ദേശീയപാതയുടെ പ്രവൃത്തിയിലുള്ള തടസങ്ങൾ നീക്കാൻ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ദേശീയപാതയുടെ പ്രവൃത്തിയിൽ എവിടെയൊക്കെയാണോ തടസങ്ങൾ അത് നീക്കാൻ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ദേശീയപാത 66 സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അഴിയൂർ വെങ്ങളം വെങ്ങളം രാമനാട്ടുകര റീച്ചുകളുടെ പ്രവൃത്തിയാണ് പരിശോധിച്ചത്.
പെങ്ങളും രാമനാട്ടുകര കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. തൊണ്ട പുതിയ മേൽപ്പാലം മാർച്ച് ആദ്യം പണിതീർത്ത് നാടിന് സമർപ്പിക്കും.
രാമനാട്ടുകര ഫ്ലൈ ഓവർ മാർച്ച് ആദ്യം തുറന്നുകൊടുക്കും. പാലോളി മൂരാട് പാലങ്ങളും ഇതിന് ഭാഗമായി വേഗത്തിൽ പണി പൂർത്തീകരിച്ച് തുറന്നു കൊടുക്കും.
കോഴിക്കോട് ജില്ലയിൽ ഇതിനായി ഭൂമി ഏറ്റെടുത്തത് 109.5 ഹെക്ടർ ആണ്. സംസ്ഥാന സർക്കാർ 415 കോടി രൂപയാണ് കോഴിക്കോട് ജില്ലയിലെ ചെലവഴിച്ചത്.
തലശ്ശേരി മാഹി ബൈപ്പാസ് ഇതിന് ഭാഗമായി ഉടൻ തുറന്നുകൊടുക്കും ഇതോടെ തലശ്ശേരി വടകര യാത്ര സമയം 15 മിനിറ്റ് ആയി ചുരുങ്ങും. അഴിയൂർ വെങ്ങളം റീച്ച് 35 ശതമാനത്തോളം പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.
ഇത് കൂടുതൽ വേഗത്തിലാക്കും. വെങ്ങളം രാമനാട്ടുകര കോഴിക്കോട് ബൈപ്പാസ് 60 ശതമാനത്തോളം പണി പൂർത്തീകരിച്ചു. അഴിയൂർ വെങ്ങളും 2025 തുടക്കത്തിൽ പൂർത്തീകരിക്കാനാവും.
കോഴിക്കോട് ബൈപ്പാസ് 58 ശതമാനം പണിപൂർത്തീകരിച്ചു. 2025 പുതുവത്സരം സമ്മാനമായി ഇത് തുറന്നുകൊടുക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും സഹോദരങ്ങൾ പോലെയാണ് ഇക്കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരു വിവാദവും ഞങ്ങളെ ബാധിക്കില്ല.
ദേശീയപാത അതോറിറ്റിക്ക് കേരളത്തിൽ ആസ്ഥാനം മന്ദിരം തുറക്കാൻ തിരുവനന്തപുരത്ത് 25 സെൻറ് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.