സ്വർണവില ഇടിഞ്ഞു
കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് (17/01/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. നാല് ദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷം ഇന്നലെ മുതലാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. വെള്ളി വിലയിൽ ഇന്നും മാറ്റമില്ല.
ജനുവരി 11 - പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി, ജനുവരി 12 - പവന് 80 രൂപ ഉയർന്ന് വില 46,160 രൂപയായി, ജനുവരി 13 - പവന് 240 രൂപ ഉയർന്ന് വില 46,400 രൂപയായി, ജനുവരി 14 - സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 15 - പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി, ജനുവരി 16 - പവന് 80 രൂപ കുറഞ്ഞ് വില 46,440 രൂപയായി, ജനുവരി 17 - പവന് 280 രൂപ ഉയർന്ന് വില 46,160 രൂപയായി.