കപ്പാലുവേങ്ങയിൽ കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി
കപ്പാലുവേങ്ങ: സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണവും പൊതുസമ്മേളനവും കോൺഗ്രസ് പാർട്ടി ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ വി.റ്റി ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്ത് സി.പി.എമ്മിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും രാജിവെച്ചു 15ഓളാം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നിരുന്നതായി അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർണാടകയിലെയും തെലങ്കാനയിലെയും പോലെ 500 രൂപക്ക് ഗ്യാസ് സിലിണ്ടർ പോലെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും വാഗ്ദാനം ചെയ്തു.
വാർഡ് പ്രസിഡന്റ് സണ്ണി പാറയിൽ അധ്യക്ഷത വഹിച്ചു. സിറിയക് തോമസ്, ബെന്നി പെരുവന്താനം, അരുൺ പൊടിപാറ, ജോർജ് ജോസഫ്, ഷാജഹാൻ മഠത്തിൽ, എബിൻ കുഴിവേലി, റ്റി.എൻ മധുസൂദനൻ, വി.സി ജോസഫ്, ജോൺ പി തോമസ്, മുഹമ്മദ് ഷിഫാ, ടോണി തോമസ്, ഡോമിന സജി, കെ.കെ ജനാർദ്ദനൻ, കെ.എൻ രാമദാസ്, നിജിനി ഷംസുദ്ധീൻ, ഷാജി പുല്ലാട്ട്, കെ.ആർ വിജയൻ, തുടങ്ങിയവർ സംസാരിച്ചു.