രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ
ഇടുക്കി: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടം നയിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ കേസെടുത്ത പോലീസ് അർദ്ധരാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിക്കെതിരെ പല്ലാരിമംഗലം, നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പ്രതിഷേധ പ്രകടനം നടത്തി.
അടിവാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി മാരായ എം.എം അലിയാർ, കെ.കെ അഷറഫ്, പി.എം സിദ്ദീഖ്, കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം പ്രസിഡൻറ് കെ.എം അബ്ബാസ്, ഷാഫി മംഗലത്ത് ഷൗക്കത്ത് മംഗലത്ത്, അനീഷ് റഫൽ, അൻസാർ മംഗലത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ.എം അനസ്, ശിഹാബ് കുടമുണ്ട, ഫൈസൽ കുടമുണ്ട, അനിഷ് ഓലിക്കൽ, മണ്ഡലം ബൂത്ത് വാർഡ് ഭാരവാഹികളും പോഷക സംഘടനകളുടെ നേതാക്കളും പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധവും പന്തം കൊളത്തി പ്രകടനവും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.വി റെജി ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് ഭാരവാഹികളായ പരീത് പട്ടമ്മാവുടി, വിനോദ് കെ മേനോൻ, വി.എം സത്താർ, ബഷീർ പുല്ലോളി, അജീബ് ഇരമല്ലൂർ, മുഹമ്മദ് സാലിഹ്, ഷൗക്കത്ത് പൂതയിൽ, കെ.പി അബ്ബാസ്, നൗഫൽ കാപ്പുചാലി, കെ.പി, ചന്ദ്രൻ, ഷിയാസ് കൊട്ടാരം, മാത്യൂസ് തേലക്കാട്ട്, റഫീഖ് മരോട്ടിക്കൽ, ഷക്കീർ പാണാട്ടിൽ, ലത്തീഫ് വലിയ പറമ്പിൽ, കാസിം പാണാട്ടിൽ, പരീത് എടയാലി, ഇസ്മായിൽ പുളിക്കൻ, യൂസഫ് എടയാലി, കെ.എസ്.എസ്.പി.എ നേതാക്കളായ മുഹമ്മദ്, കബീർ ആലക്കട തുടങ്ങിയ മണ്ഡലം ബൂത്ത് വാർഡ് ഭാരവാഹികളും പോഷക സംഘടനകളുടെ നേതാക്കളും പ്രതിഷേധ സമരത്തിൽ പങ്കാളികളായി.