ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് 18ന്, സംഘാടക സമിതി രൂപീകരിച്ചു
കളമശേരി: വ്യവസായ മന്ത്രി പി രാജീവ് കളമശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന മൂന്നാമത് ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം ഏലൂർ ടൗൺ ഹാളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷനായി.
മുൻ ക്യാമ്പുകളിൽ ആയിരത്തിലേറെപ്പേർക്ക് കണ്ണട വിതരണം, ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സകൾ, തുടർ ചികിത്സ എന്നിവ ലഭ്യമാക്കാനായതായി മന്ത്രി പറഞ്ഞു.
ബി.പി.സി.എൽ, മറ്റ് സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെ ഏലൂർ ഗാർഡ്യൻ ഏഞ്ചൽസ് സ്കൂളിൽ ഫെബ്രുവരി 18നാണ് ആയിരങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി.എം മനാഫ്, സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ കെ.ബി വർഗീസ്, വി.എം ശശി, എം.റ്റി നിക്സൺ, പി.ഡി ജോൺസൺ, എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പ്രാദേശിക തലത്തിൽ സംഘാടക സമിതി രൂപീകരിച്ച് ചികിത്സ അർഹരായ മുഴുവൻ പേരെയും ക്യാമ്പിലെത്തിക്കാൻ തീരുമാനിച്ചു. ചെയർമാനായി എ.ഡി സുജിലിനെയും കൺവീനറായി എ.ആർ രഞ്ജിത്തിനെയും തെരഞ്ഞെടുത്തു.