മജ്ലിസുന്നൂർ വാർഷിക സമ്മേളനം നടത്തി
തൊടുപുഴ: പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ എല്ലാ മാസവും നടത്തപ്പെടുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന്റെ വാർഷിക സമ്മേളനം നടത്തി.
ജമാഅത്ത് പ്രസിഡന്റ് സുലൈമാൻ വെട്ടിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് മജ്ലിസുന്നൂർ സംസ്ഥാന അമീറും കോഴിക്കോട് ഖാളിയുമായ ബഹു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ഡോ. അർജുൻ സിംഗ് പുരസ്കാര ജേതാവ് അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.മൂസ ഹാജിയെ ചടങ്ങിൽ ആദരിച്ചു.
തൊടുപുഴ മേഖലയിലെ മഹല്ലുകളിലെ ഇമാമുമാരായ സമീർ ഹുദവി പെരുമ്പിള്ളിച്ചിറ, കെ.ഇ മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ കബീർ റഷാദി മാർത്തോമ്മ, ജലീൽ ഫൈസി പട്ടയം കവല, റഫീഖ് ബാഖവി പഴേരി, ഷാജഹാൻ മൗലവി,അബ്ദുൽ ലത്തീഫ് ബാഖവി ഇളംദേശം, ബഷീർ ബാഖവി കലയന്താനി, അനസ് അൽ ഹാദി ഏഴല്ലൂർ, അബ്ദുറഹ്മാൻ സഅദി പഴുക്കാകുളം, സെയ്ത് മുഹമ്മദ് സഅദി പാലമല, മുഹമ്മദ് ഫൈസി, എന്നിവർ പ്രാർത്ഥനാ സദസ്സിൽ പങ്കെടുത്തു.