സ്വയം ‘ സി ഐ ഡി ‘ചമഞ്ഞ് കുറ്റവാളിയെ പ്രഖ്യാപിച്ച കൈതപ്രത്തിനെതിരെ പ്രതിഷേധം
കൊച്ചി: സ്വയം ‘സിഐഡി’ചമഞ്ഞ് ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി.
കൊച്ചിയിൽ നടിക്കെതിരായി നടന്ന ആക്രമണത്തിൽ പ്രമുഖ നടന് പങ്കുള്ളതായി മനസ്സിലായെന്ന ഗുരുതര കണ്ടെത്തൽ നടത്തിയാണ് കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ കൈതപ്രം രംഗത്ത് വന്നത്.
സിനിമാരംഗത്തെ പ്രമുഖർ മറ്റുള്ളവരെ തകർക്കാൻ വേണ്ടി എന്തും ചെയ്യുന്നവരാണെന്നും കൈതപ്രം ആഞ്ഞടിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ പിടിച്ച് ചോദ്യം ചെയ്താൽ മാത്രമേ ബ്ലാക്ക് മെയിലിങ്ങിനാണോ, അതോ ക്വട്ടേഷനാണോ എന്ന് വ്യക്തമാകുകയുള്ളൂ എന്നിരിക്കെയാണ് എരിതീയിൽ എണ്ണ ഒഴിച്ച് കൈതപ്രം അപ്രതീക്ഷിതമായി രംഗത്ത് വന്നത്.
വ്യക്തിപരമായ വിദ്യേഷം അവസരം കിട്ടിയപ്പോൾ കൈതപ്രം തീർത്തത് ശരിയായില്ലന്ന അഭിപ്രായമാണ് സിനിമാരംഗത്തെ പ്രമുഖർക്കുള്ളത്.
പൊലീസ് പ്രധാന പ്രതി പൾസർ സുനിലിനെ പിടിച്ച് ചോദ്യം ചെയ്തതിനു ശേഷം പുറത്ത് വരുന്ന വിവരങ്ങൾ അറിഞ്ഞതിന് ശേഷമാ കാമായിരുന്നു വിമർശനമെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ യാഥാർത്ഥ്യം പുറത്തു വരുന്നത് വരെ ആർക്കെതിരെയും ആരോപണമുന്നയിക്കരുതെന്ന നിലപാടിലാണ് സിനിമാ രംഗത്തെ പ്രമുഖ സംഘടനകൾ.
സത്യാവസ്ഥ പുറത്ത് വന്നതിന് ശേഷം വിപുലമായ യോഗം വിളിച്ച് തിരുമാനമെടുക്കാമെന്നാണ് ധാരണ.
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ നിലവിലെ ഡ്രൈവർമാരുടെ പശ്ചാതലം പരിശോധിക്കാനും മാനദണ്ഡം കൊണ്ടുവരാനും ഉടൻ നടപടിയുണ്ടാകും. മേലിൽ ഒരു നടിയെ ഒറ്റക്ക് ഇനി വാഹനത്തിൽ വിടേണ്ടതില്ലന്നാണ് തീരുമാനം.
ഇതു സംബന്ധമായി സിനിമാ മേഖലയിലെ വിവിധ സംഘടനാ നേതൃത്വങ്ങൾ ഇതിനകം തന്നെ കൂടിയാലോചന നടത്തി കഴിഞ്ഞിട്ടുണ്ട്. സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാനും നീക്കമുണ്ടെന്നാണ് സൂചന.
-