ഫാ. ഫ്രാന്‍സിസ് കള്ളികാട്ടിന് ജന്മനാടായ തുടങ്ങനാട്ടില്‍ കുടുംബാംഗങ്ങള്‍ അനുമോദനം നല്‍കും.
തൊടുപുഴ: പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് കള്ളികാട്ടിന് ജന്മനാടായ തുടങ്ങനാട്ടില്‍ കുടുംബാംഗങ്ങള്‍ അനുമോദനം നല്‍കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കൃതജ്ഞത ബലിയര്‍പ്പിക്കും. 3.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, മുന്‍ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്, അഡ്വ. ജോയ്സ് ജോര്‍ജ് എം പി, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, അഡ്വ. ജോയി എബ്രഹാം എം പി, എം എല്‍ എമാരായ പി റ്റി തോമസ്, റോഷി അഗസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, വൈസ് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍, ഫാ. തോമസ് വലിയവീട്ടില്‍, ഫാ. ജോര്‍ജ് മുല്ലൂര്‍, അഡ്വ. കെ റ്റി മൈക്കിള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 1967ല്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ പള്ളിയില്‍ സഹ വികാരിയായി പ്രവര്‍ത്തനം തുടങ്ങി. മാങ്ങോട്, ചന്ദനിക്കാമ്പാറ, മണക്കടവ്, മാമ്പൊയില്‍, കോഴിച്ചാല്‍, രാജഗിരി, വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്ത് കടവ്, കുളത്ത് വയല്‍, ചെമ്പ് കടവ്, പെരിന്തല്‍മണ്ണ പള്ളികളില്‍ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലാണ് പൗരോഹിത്യ ജോലി നിര്‍വ്വഹിച്ചു വന്നത്.