തിരുവനന്തപുരം: പൊലിസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ടി.പി. സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പൊലിസ് മേധാവിയെന്ന നിലയില്‍ അവസാനത്തെ ഫെയ്സ്ബുക്ക് പോസ്റ്റായിരിക്കും ഇതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.
പദവികള്‍ക്കായി ആരേയും പ്രീതിപ്പെടുത്താന്‍ പോയിട്ടില്ല. ആരുടേയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പൂര്‍ണ തൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നത്. ഒരു പൊലിസ് ഓഫിസര്‍ എന്ന നിലയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതി ഈ സംതൃപ്തി തന്നെയാണെന്ന് വിശ്വസിക്കുന്നതായും സെന്‍കുമാര്‍ പറയുന്നു.
ഇന്നലെയാണ് സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയാണ് സെന്‍കുമാറിന്റെ സ്ഥാനത്തേക്കെത്തുന്നത്.
I can leave this place with full satisfaction that in my entire service career I have never asked any subordinate officer to do anything illegal. I have never allowed in my knowledge to arrest an innocent and pad up evidences. I hope this is the greatest satisfaction that a police officer can get. I have always resisted illegitimate interferences.
So Thank you all !