ജന്മികുടിയാന് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്, വി മുരളീധരന്‍ന്മാര്‍ ഓര്‍ക്കണം; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന് ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജന്മികുടിയാന് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. വി മുരളീധരന്‍ന്മാര്‍ അക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നവകേരള സദസ്സില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ നിരന്തരം അസത്യം പ്രചരിപ്പിക്കുകയായാണ് കേന്ദ്രമന്ത്രി വി മുരളീധരന്.
കേരളത്തില്‍ ജനിച്ചുവളര്‍ന്ന മുരളീധരന് ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തില്‍ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനം മുടക്കാനുള്ള കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ആദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രവും കേരളവും തമ്മില്‍ ജന്മി കുടിയാന് ബന്ധമാണ് ഉള്ളതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹവും മറ്റു ബി.ജെ.പി നേതാക്കളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
കേരളത്തിലെ റയില്‍വെയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത ക്രൂരതയാണ്. ഏറ്റവും കൂടുതല്‍ വരുമാനം റയില്‍വെക്ക് നല്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
എന്നാല്‍ അതിനനുസരിച്ചുള്ള പരിഗണന കേരളത്തിന് ലഭിക്കുന്നില്ല. വന്ദേഭാരത് വന്നത് നല്ല കാര്യം. എന്നാല്‍ അത് ഇത്രയും വൈകിച്ചത് അനീതിയല്ലേ.
ഇപ്പോള്‍ വന്ദേ ഭാരതത്തിനു വേണ്ടി മറ്റു വണ്ടികള്‍ അനിശ്ചിതമായി പിടിച്ചിടുന്നു. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ തിരക്ക് സഹിക്കാന്‍ കഴിയാതെ പലരും യാത്രക്കിടയില്‍ കുഴഞ്ഞു വീഴുന്നു.
കേരളത്തിന് ഇപ്പോഴും ഒരു റെയില്‍വേ സോണ്‍ അനുവദിച്ചിട്ടില്ല. അനുവദിച്ച കോച്ച് ഫാക്ടറി എന്തായെന്ന് അറിയില്ല. യു.ഡി.എഫ് എം.പിമാര്‍ ഇതിനെക്കുറിച്ചു മിണ്ടുന്നില്ല. അതിവേഗപ്പാത കേരളത്തില്‍ ഇപ്പോഴും ഇല്ല.
വേഗത്തില്‍ വണ്ടി ഓടാന്‍ കേരളത്തില്‍ 626 വളവുകള്‍ നികത്തണമെന്ന് റെയില്‍വേ തന്നെ പറയുന്നു. അതിനേക്കാള്‍ ലാഭകരമാണ് എല്‍.ഡി.എഫ് മുന്നോട്ടു വച്ച കെ റെയില്‍. പാത ഇരട്ടിപ്പിക്കലിന് ആകെയുള്ള തുകയുടെ ഒരു ശതമാനത്തില്‍ താഴെ ആണ് കേരളത്തിന് അനുവദിച്ചത്.
സര്‍വ മേഖലയിലും കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുമ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കുന്നതിനു പകരം ബി.ജെ.പിയുടെ അതെ നിലപാട് സ്വീകരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്.
കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാമെന്ന ഇടതുപക്ഷതത്തിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായും അല്ലാതെയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന അഭിപ്രായത്തോട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ ദിവസം അനുകൂലിച്ചു.
ഒന്നിച്ചുള്ള പോരാട്ടത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല എന്നായിരുന്നു നവകേരള സദസ് ആരംഭിച്ച നവംബര്‍ 18ന് മുന്‍പ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ കേന്ദ്ര അവഗണന ഉണ്ടെന്ന് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
നവകേരള സദസ്സ് ഉയത്തിപ്പിടിച്ച ആശയങ്ങള്‍ ജനവികാരം ആയി മാറിയെന്ന് ബോധ്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ നിലപാട് മാറ്റേണ്ടി വന്നത്.
നവകേരള സദസ്സിനെ പലതരത്തില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കത്തിലേ ശ്രമിച്ചത്. ആദ്യം ബസിനെക്കുറിച്ച് കുപ്രചാരങ്ങള്‍ നടത്തി.
ഗീബല്‍സ് പോലും ലജ്ജിച്ചുപോകുന്ന നുണകള്‍ ആണ് അദ്ദേഹം പ്രചരിപ്പിച്ചത്. പിന്നീട് ഇത് അശ്ലീല സദസ്സായാണെന്നു പറഞ്ഞു. അതും പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമിച്ചു. പിന്നെ കനഗോലുവിന്റെ നിര്‍ദേശപ്രകാരം ബസിനു മുന്നില്‍ ചാടി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ ഒന്നിക്കണമെന്ന നാടിന്റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ആദ്ദേഹം. ജി.എസ്.റ്റി, റവന്യൂ ഗ്രാന്‍ഡ് തുടങ്ങി പല ഇനങ്ങളിലായി 57000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത്. ഇത് ലഭിച്ചാല്‍ തന്നെ സംസ്ഥാനം വികസന മേഖലയില്‍ കുതിക്കും.
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു. എന്തിനു, എല്‍.ഡി.എഫ് ആണ് ഭരിക്കുന്നതെന്ന് ഒറ്റക്കാരണത്താല്‍ സ്കൂള്‍ കുട്ടികള്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള തുകപോലും കേന്ദ്രം നിഷേധിക്കുന്നു. പക വീട്ടലിന്റെ ഭാഗമാണ്. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷ നേതാവോ യു.ഡി.എഫ് എംപിമാരോ ഒരക്ഷരം മിണ്ടുന്നുണ്ടോ.
ഇങ്ങനെ എല്ലാ നിലയിലും കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ഒന്നിച്ചുള്ള സമരമാണ് വേണ്ടത്. അതിനു പ്രതിപക്ഷം തയ്യാറാകണമെമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.