രഞ്ജിത്തിൻറെ വാദങ്ങൾ പൊളിയുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പുകളില്ലെന്ന ചെയർമാൻ രഞ്ജിത്തിൻറെ വാദങ്ങൾ പൊളിയുന്നു. 9 കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തരയോഗം സ്വീകരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിലെ വിശദാംശങ്ങൾ പുറത്തു വന്നു.
ഇതോടെ ചെയർമാൻ രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ഭിന്നതകളായി പരസ്യമാവുന്നത്. താൻ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും കൗൺസിൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു രഞ്ജിത്തിൻറെ പ്രതികരണം. എന്നാൽ ഇതാണ് ഇപ്പോൾ കത്ത് പരസ്യമായിരിക്കുന്നത്.
രഞ്ജിത്തിൻറേത് മാടമ്പി നിലപാടാണെന്നും ഇത് തിരുത്തണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നുമുള്ള കാര്യങ്ങൾ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചിരിക്കുന്നത്.
ഫിലിം ഫെസ്റ്റുവൽ പ്രവർത്തനങ്ങൾക്കിടെ ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ താൽക്കാലിക ജോലിക്കാരിയായ ശ്രീവിദ്യ അവഹേളിച്ചെന്നും അവർക്കെതിരേ നടപടിയെടുക്കണണെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ അക്കാദമി ചെയർമാൻ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് കുക്കു പരമേശ്വരനോടു കാട്ടിയത്. ഫെസ്റ്റിവൽ ജോലികൾ അവസാനിപ്പിച്ച് വീട്ടിൽ പോവാനായിരുന്നു രഞ്ജിത്തിൻറെ പ്രതികരണമെന്നും ഇത് വളരെ പരുഷമായ ഭാഷയിലായിരുന്നെന്നും കത്തിൽ പറയുന്നു.
മാത്രമല്ല, അക്കാദമിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് ചെയർമാൻറെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഏകാധിപതിയെ പോലെയാണ് രഞ്ജിത്ത് പെറുമാറുന്നത്.
എല്ലാവരോടും പുച്ഛമാണ്. അദ്ദേഹം നടത്തുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾക്ക് തങ്ങൾ കൂടിയാണ് മറുപടി പറയേണ്ടതെന്നും .മാടമ്പിത്തരം കാട്ടാൻ അക്കാദമി വരിക്കാശേരി മനയല്ല.
ചെയർമാൻ ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടല്ല ചലച്ചിത്ര അക്കാദമി നന്നായി മുന്നോട്ടു പോവുന്നതെന്നും മേളയിൽ ഓരോ കൗൺസിൽ അംഗത്തിനുമുള്ള ചുമതല അവർ ഭംഗിയായി നടത്തുന്നുണ്ടെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.