പി.എഫ്.ഐ പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: വിവിധ കേസുകളിൽ പ്രതികളായ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ).
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. റ്റി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂർ നൂലേലി മസ്ജിദിനു സമീപം മുടശേരി വീട്ടിൽ സവാദ്, ഇതരസമുദായത്തിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയവർ, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അജ്ഞാതൻ എന്നിവർ പട്ടികയിലുണ്ട്.
പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിർ, മലപ്പുറം കൊളത്തൂർ സ്വദേശി പി ഷഫീക്, കുന്നത്തുനാട് സ്വദേശി എം.എസ് റഫീക്, പറവൂർ മുപ്പത്തടം സ്വദേശി പി.എ അബ്ദുൾ വഹാബ്, പട്ടാമ്പി സ്വദേശി കെ അബ്ദുൾ റഷീദ്, വൈപ്പിൻ എടവനക്കാട് സ്വദേശി റ്റി.എ ആയൂബ് എന്നിവർക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497715294 - വാട്സാപ് നമ്പറിൽ ബന്ധപ്പെടണമെന്നും. വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും എൻ.ഐ.എ അറിയിച്ചു.