മഹിളാ കോൺഗ്രസ് നെറ്റ് മാർച്ച് നടത്തി
ചെറുതോണി: സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരിക്ഷിതത്വവും ഇല്ലാത്ത ഒരു കാലഘട്ടമാണ് പിണറായി വിജയന്റെ സർക്കാറിന്റേതെന്ന് ചൂണ്ടികാണിക്കുന്ന വാർത്തകളാണ് നമ്മൾ ഒരോ ദിവസവും, കാണുകയും കേൾക്കുകയും ചെയ്യുന്നതെന്ന് മുൻ എ.ഐ.സി.സി അംഗം പി.ഡി ശോശാമ്മ.
വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലികയേ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയേ രക്ഷിക്കുന്നതിന് ചാർജ് ഷീറ്റുകളിൽ പഴുതുകൾ ഉണ്ടാക്കിയ പോലീസ് സേന തന്നെയാണ് ഡോക്ടർ ഷഹനയുടെ ആത്മഹത്യയക്ക് കാരണക്കാരനായ സഹഡോക്ടറുടെ പേരിൽ കേസ് എടുക്കാൻ കാല താമസം വരുത്തിയതെന്ന കാര്യവും നമ്മളെ അമ്പരപ്പിക്കുന്നു. സ്ത്രീധന നിരോധനനിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും അതിനെതിരേയുള്ള സർക്കാർ നടപടികൾ ദുർബലമായക്കു കൊണ്ടാണ് നാട്ടിൽ സ്ത്രീ പീഢനങ്ങളും, വിവാഹ മോചനവും ആത്മഹത്യകളും തുടർകഥകൾ ആകുന്നതെന്നും മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച നെറ്റ് മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു എ.ഐ.സി.സി അംഗം.
സമൂഹത്തേയും, മനുഷ്യരേയും ദുഷ്പ്പിക്കുന്ന, സംസ്കാരിക നവോഥാന മൂല്യങ്ങളെ തകർക്കുന്ന സ്ത്രീധനം എന്ന വിപത്തിനെതിരേ സ്ത്രീകളുടെ സംഘ ശക്തി ഉയർത്തി കൊണ്ടുവരാനാണ് മഹിളാ കോൺഗ്രസ് ശ്രമിക്കുന്നത്.വിലപേശാൽ വന്നാൽ വിരൽ ചൂണ്ടിപ്പറയും നോ കോംപ്രമൈസ് - സധൈര്യം എന്ന പേരിൽ സംസ്ഥാനത്ത് ഉടനീളം നടത്തുന്ന നൈറ്റ് വാക്ക് ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണി പാലം മുതൽ വെള്ളക്കയം, വാഴത്തോപ്പ് കവല, പെട്രോൾ പമ്പ് ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ കെ പി സി സി മെമ്പർ എ.പി ഉസ്മാൻ മുഖ്യപ്രഭാക്ഷണം നടത്തി.
നേതാക്കളായ എം.ഡി അർജുനൻ, അഡ്വ. അനീഷ് ജോർജ്, വി.പി സലിം ജോബി മാത്യു, മുജീബ് റഹമാൻ, മഹിളാ കോൺഗ്രസ് നേതാക്കൾ സാലി ബാബു, ആലീസ് ജോസ്, ഡെന്നി രാജു, ഷൈനി റോയി, എൽസമ്മ ജോയിസന്ധ്യാ ബിനോയ്, ടെസി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.ജില്ലാ സെക്രട്ടറി ടിൻറ്റു സുഭാഷ് പ്രതിജ്ഞ ചൊല്ലി.