സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിന് മാതൃകയെന്ന രാഷ്ട്രപതിയുടെ പ്രശംസ നേടിയ നാടാണ് കേരളം; മന്ത്രി ജെ ചിഞ്ചുറാണി
ഇടുക്കി: സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളം എന്ന് കേരളം സന്ദർശിച്ച പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞത് കേരളത്തിന്റെ അഭിമാനനേട്മാണെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയുകയായിരുന്നു മന്ത്രി.
സ്ത്രീധന -ഗാർഹിക പീഡനങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ ഇടപെടൽ നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുന്ന സർക്കാരാണ് ഇത്. ക്രമസമാധാന പരിപാലനത്തിൽ കേരളം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും നടക്കുന്ന കുറ്റകൃത്യങ്ങളിൽ എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുന്ന പോലീസ് നടപടികൾ എല്ലാവർക്കും അറിയുന്നത് ആണ്.
അഴിമതി രഹിത മാതാനിരപേക്ഷിത കേരളം കെട്ടി പടുത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പ്രകടന പത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പിലാക്കിയ സർക്കാരായിരുന്നു ഒന്നാം പിണറായി സർക്കാർ. അതിന്റെ തുടർച്ചയായി വന്ന രണ്ടാം പിണറായി സർക്കാരും വാഗ്ദാനങ്ങൾ എല്ലാം തന്നെ പാലിച്ചു മുന്നേറുകയാണ്. കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു കേരളീയം. 25 ഓളം സെമിനാറുകൾ നടത്തി അവയിൽ നിന്ന് ഉയർന്നു വന്ന നിർദേശങ്ങൾ നവകേരള നിർമ്മിതിയുടെ ശിലാഫലകങ്ങളായി.
വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മന്ത്രി സഭ ഒന്നാകെ 140 നിയമ സഭ മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സിനെ ഓരോ വേദിയിലും വരവേൽക്കുന്നത് ആയിരങ്ങൾ ആണ്.
എല്ലാവർക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കാണ് സർക്കാർ യാത്ര ചെയ്യുന്നത്. രണ്ടുലക്ഷത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു റെക്കോർഡ് ഇടുന്ന റവന്യു ഡിപ്പാർട്മെന്റ് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വയ്ക്കുന്നു.
നിയമന നിരോധനം നടപ്പിലാക്കിപോയിരുന്ന മുൻ സർക്കാരുകളിൽ നിന്ന് വിഭിന്നമായി ആ നിരോധനങ്ങൾ എല്ലാം നീക്കി യുവാക്കൾക്ക് പി എസ് സി വഴി നിയമനം നൽകിയ സർക്കാരാണ് ഒന്നാം പിണറായി വിജയൻ സർക്കാർ.
കോവിഡ് മഹാമാരി കാലത്തു ആരോഗ്യരംഗത്ത് ലോകത്തിനു മാതൃക ആയ പ്രവർത്തനങ്ങളാണ് കേരളം കാഴ്ചവച്ചത്.
രാജ്യത്തിന് മാതൃകയായ കർഷക കടാശ്വാസ കമ്മീഷൻ കൊണ്ട് വന്ന ആദ്യ സംസ്ഥാനമാണ് കേരളം.
രാജ്യത്ത് ഒട്ടാകെ വിലക്കയറ്റം ഉണ്ടായി മറ്റു സംസഥാനങ്ങൾ പകച്ചു നിൽക്കുമ്പോൾ ഒരേ സമയം കർഷകരെയും ഉപഭോക്താക്കളെയും കണക്കിലെടുത്തു വിലക്കയറ്റം പിടിച്ചു നിർത്തുന്ന പ്രവർത്തനങ്ങൾ ആണ് കേരള സർക്കാർ നടത്തുന്നത്. പാലിൽ സ്വയം പര്യപ്തത കൈ വരുന്നതിൽ 90 ശതമാനം വിജയം സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു.ഒരു വർഷത്തിനുള്ളിൽ അത് സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കും. പശുവിനെ വാങ്ങാൻ എടുക്കുന്ന ലോൺ പലിശരഹിതമാക്കുവാനുള്ള നടപടികളും സർക്കാർ കൈകൊണ്ടു വരുകയാണ് എന്ന് മന്ത്രി പറഞ്ഞു.