ഇരുപത്തിയഞ്ച് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം
തൊടുപുഴ: അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 29-ാമത്ഗുരുശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. ഇതോടൊപപ്പം മുതിർന്ന പൗരന്മാർക്ക് നൽകുന്ന ആദരവിന് അർഹരായവരുടെ പേരുവിവരവും പ്രസിദ്ധീകരിച്ചു.
പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള, ട്രഷറർ പി.എ.ജോർജ്, സെക്രട്ടറി അമ്മിണി എസ്.ഭദ്രൻ എന്നിവർ അറിയിച്ചു .
പ്രൈമറി, എൽ.പി വിഭാഗത്തിൽ നിന്നും ബിനു ചെറിയാൻ(എച്ച്.എം, എം.റ്റി.എൽ.പി.എസ് പെരുമ്പ്രക്കാട്, വാളക്കുഴി), തോമസ് മാത്യു(ഹെഡ്മാസ്റ്റർ മാർത്തോമ എൽ.പി. സ്കൂൾ പുല്ലാട് പത്തനംതിട്ട), എം.എസ് ഷീജ(ഹെഡ്മിസ്ട്രസ്, ഞാവക്കാട് എൽ.പി.എസ് കായംകുളം, ആലപ്പുഴ), വീണാറാണി പി.എൽ,(പി.ഡി ടീച്ചർ ഗവൺമെന്റ് എൽ.പി.എസ് പന്മനമനയിൽ ചവറ, കൊല്ലം), സൂസൻ തോമസ്(എൽ.പി.എസ്.ടി സെൻ്റ്മേരീസ് എച്ച്.എസ്.എസ് മൊറാക്കല, എറണാകുളം), വത്സല വി(ഹെഡ്മിസ്ട്രസ് ചെങ്ങളായി എം.എ.എൽ.പി.എസ് ശ്രീകണ്ഠപുരം, കണ്ണൂർ) എന്നിവരും പ്രൈമറി യൂ.പി വിഭാഗത്തിൽ നിന്നും ബിനു കെ കോശി(യു.പി.എസ്.റ്റി സെന്റ്ജോർജ്ജ് യു.പി സ്കൂൾ ചെറുവയ്ക്കൽ കൊല്ലം), എൻ.എച്ച് ജബ്ബാർ(ഹെഡ്മാസ്റ്റർ കെ.എൻ.എം.എം.ഇ.എസ് യു.പി.എസ് ആലുവ, എറണാകുളം), ലിജിമോൾ സി വി(മാനവേദൻ യു.പി സ്കൂൾ തൃക്കലങ്ങോട്ട് മഞ്ചേരി മലപ്പുറം), ഫിലിപ്പച്ചൻ വി.എം(ഹെഡ്മാസ്റ്റർ, റ്റി.എം.യു.പി.എസ് വെങ്ങല്ലൂർ, ഇടുക്കി) എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബിനു കെ സാം(എച്ച്.എസ്.ടി സെൻ്റമേരിസ് എച്ച്.എസ് പത്തനംതിട്ട), നാരായണൻ പി(ഹെഡ്മാസ്റ്റർ ടി.ഐ.എച്ച്.എസ്.എസ് നായന്മാർമുല കാസർഗോഡ്), സുരേഷ് ബാബു.റ്റി എച്ച്(എസ്.റ്റി ഗവൺമെന്റ് എച്ച്.എസ്.എസ് കീഴുപറമ്പ മലപ്പുറം), ഉദയകുമാർ പി.വി(ഹിന്ദി അധ്യാപിക ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി മലപ്പുറം), റോബിൻസൺ പി എച്ച്(എസ്.ടി ഗവൺമെൻ്റ് വി.എച്ച്.എസ്.എസ് ഫോർ ദ ഡഫ് ജഗതി തിരുവനന്തപുരം), പ്രശാന്ത് എം.എച്ച്(എസ്.റ്റി എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ കോഴിക്കോട്), ഹസ്സൻ സി.സി(ഹെഡ്മാസ്റ്റർ എം.എം.വി.എച്ച്.എസ്.എസ് പറമ്പിൽ കോഴിക്കോട്), ഡോ. ബാബു വർഗീസ്(സീനിയർ ലക്ച്ചറർ, ഡയറ്റ് മലപ്പുറം), പദ്മജൻ(ഹിന്ദി ടീച്ചർ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ നരിപ്പറ്റ കോഴിക്കോട്) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ഷിഹാഹുദ്ദീൻ(എച്ച്.എസ്.എസ്.റ്റി, വടുതല ജമാഅത്ത് എച്ച്.എസ്.എസ് ചേർത്തല, ആലപ്പുഴ), ജെനി എം ഇസഡ്(എച്ച്.എസ്.എസ്.റ്റി, ലിയോ ഹയർസെക്കൻഡറി സ്കൂൾ, പുല്ലു വിള നെയ്യാറ്റിൻകര, തിരുവനന്തപുരം), തോമസ് എം ചെറിയാൻ(എച്ച്.എസ്.എസ്.ടി, ജറുസലേം മൗണ്ട് എച്ച്.എസ്.എസ് വാകത്താനം, കോട്ടയം), ലാലി സെബാസ്റ്റ്യൻ(എച്ച്.എസ്.എസ്.റ്റി, സെൻ്റ് ഫിലോമിന എച്ച്.എസ്.എസ് ഉപ്പുതറ, ഇടുക്കി) എന്നിവരും സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ നിന്നും ജോർജ്ജ്, ബിനുരാജ് പി(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ മാർത്തോമാ എച്ച്.എസ്.എസ് വെൺമണി ആലപ്പുഴ), സന്തോഷ് ജോസഫ്(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സെൻ്റ് ജോൺസ് എച്ച്.എസ്.എസ് മറ്റം മാവേലിക്കര) എന്നിവരും അർഹരായി.
മുതിർന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും പത്തുപേരെ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു. ഡോ.പഴകുളം സുഭാഷ്, മുൻ മലയാള വിഭാഗം മേധാവി പന്തളം എൻ.എസ്.എസ് കോളേജ്(ആചാര്യ ശ്രേഷ്ഠ), ബേബി ജോസഫ് റിട്ട. ഹെഡ്മാസ്റ്റർ തൊടുപുഴ(ആചാര്യ ശ്രേഷ്ഠ), എസ്.ആർ.സി നായർ അമ്പഴവേലിൽ, പറക്കോട് അടൂർ(സാഹിത്യ ശ്രേഷ്ഠ), ശശിധരൻ നായർ, പാറയ്ക്കാട്ട്, ചെന്നിത്തല, ആലപ്പുഴ(സാഹിത്യ ശ്രേഷ്ഠ), കെ.എം ജയപ്രകാശ്, അബ്ലേസ് എഡ്യൂകെയർ സിവിൽ സർവ്വീസ് അക്കാഡമി, തൃശൂർ(കർമ്മ ശ്രേഷ്ഠ), ഷൈനി ജോൺ, കാത്തലിക് സിറിയൻ ബാങ്ക് കോതമംഗലം(കർമ്മ ശ്രേഷ്ഠ), ഡോ. ഒ.റ്റി ജോർജ്, ഓർത്തോസർജൻ തൊടുപുഴ(ആതുര ശ്രേഷ്ഠ), തൊടുപുഴ താലൂക്ക് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി തൊടുപുഴ(സഹകാരി ശ്രേഷ്ഠ), സുമ എബ്രഹാം, ഹെഡ്മി സ്ട്രസ്, മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട(കോന്നിയൂർ രാധാകൃഷ്ണൻ സ്മാരക പ്രഥമ പുരസ്കാരം) സുഗതൻ എൽ, യു.പി.എസ്.റ്റി, വി.വി.എച്ച്.എസ്.എസ് താമരക്കുളം(ഭദ്രൻ സ്മാരക പുരസ്ക്കാരം) എന്നിവരെ നിശ്ചയിച്ചു.
2023 ഡിസംബറിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.