കിരീടത്തില്‍ മുത്തമിട്ട് തൊടുപുഴ ഉപജില്ല
തൊടുപുഴ: റവന്യൂ ജില്ലാ ശാസ്ത്ര മേളയില്‍ കിരീടത്തില്‍ മുത്തമിട്ട് തൊടുപുഴ ഉപജില്ല. 1436 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.
1328 പോയിന്റുമായി അടിമാലി ഉപജില്ലയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കട്ടപ്പനയ്ക്ക് 1322 പോയിന്റാണ്. നെടുങ്കണ്ടം 1143, പീരുമേട് 1068 എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാരുടെ പോയിന്റ്.
ആദ്യദിനം അവസാനിച്ചപ്പോള്‍ 682 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തൊടുപുഴ രണ്ടാം ദിനവും കുതിപ്പ് തുടര്‍ന്നു. സ്കൂള്‍ തലത്തില്‍ 495 പോയിന്റോടെ കൂമ്പന്‍പാറ ഫാത്തിമ മാതാ ഗോള്‍ എച്ച്.എസ്.എസ് ഒന്നാമതെത്തി.
സെന്റ് ജോസഫ്സ് എച്ച്എസ്എസ് കരിമണ്ണൂര്‍ ആണ് രണ്ടാമത്. 360 പോയിന്റ്. 322 പോയിന്റുള്ള ഗവ. എച്ച്.എസ്.എസ് കല്ലാര്‍ ആണ് മൂന്നാമത്. എസ്ജിഎച്ച്എസ്എസ് വാഴത്തോപ്പ് 299, എസ്.റ്റി.എച്ച്.എസ്.എസ് ഇരട്ടയാര്‍ 274 എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാരുടെ പോയിന്റ്.
രണ്ട് ദിവസമായി തൊടുപുഴ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഗവ. എച്ച്.എസ്.എസിലും ഗവ. വൊക്കേഷ്ണല്‍ എച്ച്.എസ്.എസിലുമായി നടന്ന ശാസ്ത്രോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍നിന്നായി 2500ഓളം പ്രതിഭകള്‍ മാറ്റുരച്ചു. ദുരന്തങ്ങള്‍ക്ക് പ്രതിവിധികളും പാഠപുസ്തകങ്ങളില്‍ പഠിച്ച അറിവുകളും കുട്ടികളുടെ കൈവഴക്കത്തില്‍ വിരിഞ്ഞു.
സമാപന സമ്മേളനം തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.ജി.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആർ.വിജയ അധ്യക്ഷയായി. ഡോ. എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർസെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്.ജയകുമാരി, പ്രധാന അധ്യാപിക പി.സുഷമ, തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് വാസന്തി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എം.നാസര്‍, പബ്ലിസിറ്റി കൺവീനർ കെ.വി.സിജോ തുടങ്ങിയവര്‍ സംസാരിച്ചു.