മൂന്നാർ ദൗത്യം; ചൊല്ലി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ ചേരിപ്പോര്
മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള മൂന്നാർ ദൗത്യത്തെ ചൊല്ലി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ ചേരിപ്പോര്. ഇരു പാർട്ടികളും പരസ്പരം പരിഹസിച്ച് നോട്ടീസിറക്കി.
അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് സി.പി.ഐ.എമ്മും കുട്ടിയെ നുള്ളി നോവിച്ചിട്ട് തൊട്ടിലാട്ടുന്നുവെന്ന് സി.പി.ഐയും പരസ്പരം പരിഹസിച്ചും ആരോപിച്ചുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വന്യൂ വകുപ്പിന് നഷ്ടമായെന്ന് സി.പി.ഐ.എം ആരോപിക്കുമ്പോൾ റവന്യൂ വകുപ്പിനെ മോശമാക്കാൻ സമരം നടത്തിയവരാണ് സി.പി.ഐ.എമ്മെന്ന് സി.പി.ഐ തിരിച്ചടിച്ചു.
സി.പി.ഐ വനിതാ നേതാവിൻ്റെ ഭർത്താവിൻ്റെ പേരിലുള്ള വസ്തു മൂന്നാർ ദൗത്യത്തിന്റെ ഭാഗമായി ഒഴുപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മൂന്നാറിൽ സി.പി.ഐ, സി.പി.ഐ.എം ചേരിപ്പോര് രൂക്ഷമായത്.
മൂന്നാര്‍ ടൗണിലും മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്തുമുള്ള കയ്യേറ്റങ്ങളും ദിവസങ്ങൾക്ക് മുമ്പ് റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിരുന്നു. ചിന്നക്കനാലില്‍ ടിസന് തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചിരുന്നു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശമുണ്ട്.
എന്നാൽ വൻകിട കയ്യേറ്റങ്ങളെ ദൗത്യ സംഘം തൊടുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ചിന്നക്കനാലിലെ കര്‍ഷക ഭൂമി ഒഴുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വന്‍കിടക്കാരിലേക്കും ദൗത്യ സംഘം നീങ്ങുമെന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയെങ്കിലും ആകെ ഒഴിപ്പിച്ച വന്‍കിട കയ്യേറ്റം ടിസന് തച്ചങ്കിരിയുടെ ഏഴേക്കര്‍ മാത്രമാണ്.
മൂന്നാറില്‍ ദൗത്യ സംഘം ഒഴുപ്പിച്ചത് രണ്ടര സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള കയ്യേറ്റങ്ങളാണ്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്ന കടമുറികളും ദൗത്യ സംഘം ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചു.
ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. എല്ലാവരും ദേവികുളം സ്വദേശികളാണ്.
ബിജുനു മണിയുടെ വീട് ഉള്‍പ്പെടെയുള്ള ഏഴ് സെന്റും സെല്‍വരാജ്, അജിത എന്നിവരുടെ 2.5 സെന്റ് വീതവും ഭൂമിയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡ് സ്ഥാപിച്ചു.
ചെറുകിട കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനെതിരെ സി.പി.ഐ.എം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയി. ദൗത്യ സംഘത്തിന്റെ നടപടിക്കെതിരേ റിട്ട് ഹര്‍ജ്ജി നല്‍കുന്നതിനും കഴിഞ്ഞ ദിവസ്സം സിങ്ക്കണ്ടത്ത് ചേര്‍ന്ന ഭൂ സംരക്ഷണ സമിതി യോഗം തീരുമാനമെടുത്തിരുന്നു.