കർഷക സംഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി
തൊടുപുഴ: അമയപ്ര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സംഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി. ഇതോടൊപ്പം കേന്ദ്ര ഗവൺമെൻ്റിന്റെ കൃഷി/കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റെൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നാഷ്ണൽ ലെവൽ അവാർഡിന് കേരളത്തിൽ നിന്നും അർഹരായ കർഷകരെ ആദരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് മിൽമ ചെയർമാൻ എം.റ്റി.ജയൻ ഉദ്ഘാടനം ചെയ്തു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് നേടിയ ഇളംദേശം ക്ഷീര വികസന ഓഫീസർ എം.പി സുധീഷിനെ ചടങ്ങിൽ ആദരിച്ചു. മികച്ച ക്ഷീരകർഷകനുള്ള ദേശീയ അവാർഡിനർഹനായ കെ.ബി ഷൈന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ ഉപഹാരം കൈമാറി.
ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഡോളസ്.പി.എ മുഖ്യപ്രഭാഷണം നടത്തി. മിൽമ ബോർഡ് മെമ്പർമാരായ ജോൺസൺ.കെ.കെ, പോൾ മാത്യു, റ്റി.ആർ.ഗോപാലകൃഷ്ണൻ നായർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ആൻസി സോജൻ, ജിജി സുരേന്ദ്രൻ, നൈസി ഡെനിൽ, രമ്യ.പി.നായർ, ശ്രീമോൾ ഷിജു, ജമാൽ.പി.കെ, ജോൺസൺ കുര്യൻ, ആപ്കോസ് തൊമ്മൻകുത്ത് യൂണിറ്റ് പ്രസിഡന്റ് മനോജ് തങ്കപ്പൻ, പി.ആന്റ്.ഐ എറണാകുളം ബ്രാഞ്ച് മാനേജർ പ്രവീൺ ജോൺ, ഇളംദേശം ഡി.എഫ്.ഐ കാതറിൻ സാറാ ജോർജ്ജ്, പി.ആന്റ്.ഐ മുവാറ്റുപുഴ ബ്രാഞ്ച് മാനേജർ ഇൻചാർജ് ശ്രീവിദ്യ.ജി, സൂപ്പർവൈസർ അൻസു അഗസ്റ്റിൻ, ആപ്കോസ് അമയപ്ര ഭരണസമിതി അംഗങ്ങളായ ജേക്കബ്ബ്.കെ.വി, ജൂബി വർക്കി, സന്തോഷ്.പി.സി, ജോസഫ് ചാക്കോ, ഗ്രേസി ജോയി, സിനി ബാലകൃഷ്ണൻ, ഷീബാ ദാസ് തുടങ്ങിയവർ സംസാരിച്ചു. അമയപ്ര ക്ഷീര സംഘം പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി സാജു കുര്യാക്കോസ് കൃതജ്ഞതയും അറിയിച്ചു.