ഫോണ്‍ നശിപ്പിക്കും ആന്‍ഡ്രോയ്ഡ് ആപ്പുകള്‍
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ആപ്ലിക്കേഷനുകള്‍ ലഭ്യമാകും. ജീവിതം എളുപ്പമാക്കാന്‍ ഇവ സഹായിക്കുന്നു. എന്നാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ പണി കിട്ടും. ഫോണിലെ വിവരങ്ങളും ഫോട്ടോസുമെല്ലാം ചോര്‍ത്തി ചൈന പോലുള്ള രാജ്യങ്ങളിലേയ്ക്ക് അയക്കുന്നുവെന്ന ആരോപണം ശക്തമാണ്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആദ്യം വരുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ച് നോക്കാതെ തന്നെ OK കൊടുക്കുന്ന പതിവുണ്ട്. ഇതില്‍ മിക്കതിലും തന്നെ നമ്മുടെ മൊബൈലില്‍ ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങള്‍ എടുക്കാനുള്ള അനുവാദവും കൂടെ നല്‍കുന്നുണ്ട്. ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഇങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്താറുമുണ്ട്. പലപ്പോഴും ഒരു നോട്ടിഫിക്കേഷന്‍ പോലും നല്‍കാതെ ഇത്തരം വിവരങ്ങള്‍ ആപ്പുകള്‍ എടുക്കുന്നത് എന്ന് ഇസഡ്ടിഇ, വാവെയ് കമ്പനികളെ വിമര്‍ശിച്ച് വിദഗ്ധര്‍ പറയുന്നു.
വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ആപ്പ് അഥവാ വിപിഎന്നുകളാണ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും സുരക്ഷിത മാര്‍ഗമായി കരുതുന്നത്. ഓണ്‍ലൈനില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ഇവ കൂടുതല്‍ സുരക്ഷിതമാണെന്നാണു പൊതുവേ വിശ്വാസം. എന്നാല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്നപോലെയാണ് എല്ലാ VPN കളും സുരക്ഷിതമല്ല. ഓസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫ് ആന്‍ഡ് ഇന്സ്ട്രിയല് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (CSIRO) ഉം സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞത് 38 ശതമാനം VPN കളും മാല്‍വെയര്‍ ബാധിതമായത് അതുകൊണ്ടു ഇത്തരം ആപ്പുകളെ വിശ്വസിച്ചു കൂടാ എന്നാണ്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്ത 234 VPN ആപ്പുകളാണ് ഗവേഷണസംഘം പഠനവിധേയമാക്കിയതില്‍ മൂന്നിലൊരു ഭാഗം ആപ്ലിക്കേഷനുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചു. മാല്‍വെയറുകളില്‍ നിന്നും പൂര്‍ണസുരക്ഷ വാഗ്ദാനം ചെയ്യുന്ന 18 ശതമാനം ആപ്പുകളും അവ പാലിക്കാറില്ല. ടെക്സ്റ്റ് മെസേജുകള്‍, അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ തുടങ്ങി വളരെ സെന്‍സിറ്റീവായ വിവരങ്ങള്‍ക്ക് വരെ അനുവാദം ചോദിക്കുകയാണ് മിക്ക ആപ്പുകളും ചോര്‍ത്തുന്നത്.
പഠന സഹായിയായി ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ എന്ജിനീര് അജഗ (Android Application Package) പാക്കേജ് റിവേഴ്സ് ചെയ്യുന്നതിനു വേണ്ടിയുള്ള ടൂളുകള്‍ ടീം ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. ആപ്പുകളുടെ വിവരങ്ങള്‍, സോഴ്സ് കോഡ് പോലെയുള്ള വിവരങ്ങള്‍ നല്കുന്ന ആന്‍ഡ്രോയ്ഡ് മാനിഫെസ്റ്റ് ഫയല്‍ അവര്‍ പരിശോധിച്ചു. ഇതിനു ശേഷം കണ്ടെത്തലുകള്‍ അടിസ്ഥാനപ്പെടുത്തി ആപ്പുകളെ ക്രോഡീകരിച്ചു. ആന്റി വൈറസ് റാങ്കിങ് നോക്കി ആപ്പുകള്‍ക്ക് റേറ്റിങ് നല്കി.
43 ശതമാനം ആപ്പുകളിലും അലോസരമുണ്ടാക്കുന്ന രീതിയിലുള്ള ആഡ്വെയറുകള് ഉണ്ടായിരുന്നു. 17 ശതമാനം ആപ്പുകളില്‍ മാല്‍വെയറുകളും ആറു ശതമാനത്തില്‍ റിസ്ക്വെയറുകളും അഞ്ചു ശതമാനത്തില്‍ സ്പൈവെയറുകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച പത്തെണ്ണത്തില്‍ OkVpn, EsayVPN, sFly Network Booster എന്നിങ്ങനെ മൂന്നെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. 2016 ഓഗസ്റ്റില്‍ അവ ഇതില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
വഞ്ചന സെന്‍സര്‍ഷിപ്പ്, ഉപയോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട്, ഓണ്‍ലൈന്‍ സുരക്ഷ, സ്വകാര്യത ഉയര്‍ത്തല്‍ എന്നിവയ്ക്കായി ആന്‍ഡ്രോയ്ഡ് ആപ്പ് ഡെവലപ്പര്‍മാര്‍ VPN അനുമതി തേടുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ദശലക്ഷക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കളാണ് ആന്‍ഡ്രോയ്ഡ് വിപിഎന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തന സുതാര്യത, സ്വകാര്യത, സുരക്ഷ എന്നിവയെല്ലാം ഇ എത്രയെന്നു ആര്‍ക്കും അറിയില്ല.
ഭൂരിപക്ഷം VPN ആപ്പുകളുടെയും സ്വകാര്യത, സുരക്ഷ, അജ്ഞാതാവസ്ഥ എന്നിവ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതുമില്ല.