സന്തോഷ്ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
തേഞ്ഞിപ്പലം: ഗോവയിൽ നടക്കുന്ന സന്തോഷ്ട്രോഫി ഫുട്ബോൾ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയതാണ് ടീം. 22 അംഗ ടീമിൽ മധ്യനിര താരം നിജോ ഗിൽബർട്ടാണ് നായകൻ. കെ.എസ്.ഇ.ബി താരമായ നിജോ തിരുവനന്തപുരം പൂവാർ സ്വദേശിയാണ്.
കേരള പൊലീസ് താരമായ ജി സഞ്ജുവാണ് ഉപനായകൻ. 2018ൽ കേരളത്തിന് സന്തോഷ്ട്രോഫി നേടി കൊടുത്ത സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ.കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ പരിശീലനം നടത്തി കൊണ്ടിരിക്കുന്ന ടീം അടുത്ത ദിവസം പുറപ്പെടും.
11ന് ഗുജറാത്തുമായാണ് ആദ്യ മത്സരം. കേരളത്തിന് പുറമേ ഗോവ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു ആൻഡ് കാശ്മീർ തുടങ്ങിയ ടീമുകളാണുള്ളത്.
ടീം: കെ മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവ് നായർ, പി പി മുഹമ്മദ് നിഷാദ് (ഗോൾകീപ്പർ), ബെൽജിൻ ബോൾസ്റ്റർ, ജി സഞ്ജു, ആർ ഷിനു, മുഹമ്മദ് സലിം, നിധിൻ മധു, ആർ സുജിത്, കെ പി ശരത് (പ്രതിരോധം), നിജോ ഗിൽബർട്ട്, വി അർജുൻ, ജി ജിതിൻ, എൻ പി അക്ബർ സിദ്ദീഖ്, എം റാഷിദ്, ഇ കെ റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദുറഹീം (മധ്യനിര), ഇ സജീഷ്, എസ് മുഹമ്മദ് ആഷിട്, ബി നരേഷ്, കെ ജുനൈൻ (മുന്നേറ്റം). സതീവൻ ബാലൻ (മുഖ്യ പരിശീലകൻ), പി കെ അസീസ് (സഹ പരിശീലകൻ), ഹർഷൽ റഹ്മാൻ (ഗോൾ കീപ്പർ പരിശീലകൻ), ഡോ. സുധീർകുമാർ (മാനേജർ), ഡെന്നി ഡേവിഡ് (ഫിസിയോളജിസ്റ്റ്).