ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി
തൊടുപുഴ: റെഡ്ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഇടുക്കി ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്ന് കിസ്സ് മൽസരത്തിൽ വിജയിച്ച കുട്ടികളുടെ ജില്ലാ തല ക്വിസ്സ് മൽസരവും ദേശഭക്തിഗാന ജില്ലാ തലത്തിലുള്ള സമ്മാന വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.വിജയ അനുസ്മരണ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ - ഓർഡിനേറ്റർ ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഐ.ആർ.സി.എസ് പ്രതിനിധി പി.എസ്.ഭോഗീന്ദ്രൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി.
പ്രോഗ്രാം കോർഡിനേറ്റർ പി.എൻ.സന്തോഷ്, ഹെഡ്മിസ്ട്രസ് സുഷമ.പി, ജെ.ആർ.സി തൊടുപുഴ സബ് ജില്ല കോർഡിനേറ്റർ ജ്യോതി.പി.നായർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാന മൽസരത്തിൽ പീരുമേട് സബ് ജില്ലയിലെ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമക്കി സംസ്ഥാന തല മൽസരത്തിന് അർഹത നേടി. അടിമാലി സബ് ജില്ലയിലെ എഫ്.എം.ജി.എച്ച്.എസ്.എസ് കൂമ്പൻ പാറ രണ്ടാം സ്ഥാനം നേടി.
ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണ ജില്ലാതല ക്വിസ്സ് മൽസരത്തിൽ തൊടുപുഴ സബ് ജില്ലയിലെ സെന്റ്. സെബാസ് റ്റ്യൻസ് ഹൈസ്കൂളിലെ കാർത്തിക്.കെ.എസ്, നന്ദഗോപാൽ.എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല മൽസരത്തിന് അർഹത നേടി. രണ്ടാം സ്ഥാനം കട്ടപ്പന സബ് ജില്ലയിലെ വിമല എച്ച്.എസ്.വിമലഗിരിയിലെ ആഷ്ന മേരി ബേബി, സിദ്ധാർത്ഥ് കെ.എസ് ടീം കരസ്ഥമാക്കി.
യു.പി വിഭാഗത്തിൽ അടിമാലി സബ് ജില്ലയിലെ പൊട്ടൻകാട് സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ജോനാതൻ ജോജുവും ആൻലിയ ബിനോയിയും ഒന്നാം സ്ഥാനവും കട്ടപ്പന സബ് ജില്ലയിലെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ അനഘ അജിത്ത് കുമാറും നിരഞ്ജന.എം.നായരും രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഇടുക്കി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ആർ.വിജയ സമ്മാനദാനം നൽകി.