മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന ജോര്‍ജ് കരിമറ്റം അന്തരിച്ചു
കട്ടപ്പന: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന ചങ്ങനാശേരി ജോര്‍ജ് കരിമറ്റം(88) നിര്യാതനായി.
വണ്ടന്മേട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്പൈസസ് ബോര്‍ഡ് മെമ്പര്‍, പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി മെമ്പര്‍, നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സ്ഥാപക നേതാവ്, ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൈറേഞ്ച് മേഖലയില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമായിരുന്ന കാലഘട്ടത്തില്‍ ഇന്നത്തെ ഇടുക്കി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി, രാജാക്കാട് പഞ്ചായത്തുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം പാര്‍ട്ടിക്ക് വളരെ ശക്തമായ നേതൃത്വം നല്കി.
മികച്ച കര്‍ഷക തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്നുള്ള 2016ലെ ബാബു ജഗജീവന്‍ റാം നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1972ല്‍ ഇടുക്കി ജില്ലാ രുപീകൃതമായപ്പോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തോടൊപ്പം ഡി.സി.സി ട്രഷറായും സ്ഥാനം വഹിച്ചു. തുടര്‍ന്ന് 52 വര്‍ഷക്കാലം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, 28 വര്‍ഷം കെ.പി.സി.സി അംഗം, 20 വര്‍ഷം ഡി.സി.സി വൈസ് പ്രസിഡന്റ് എന്നിങ്ങനെയും പ്രവര്‍ത്തിച്ചു. 40 വര്‍ഷക്കാലം പി.എല്‍.സി അംഗമായിരുന്നു.
ഭാര്യ പൊന്നമ്മ ജോര്‍ജ്. കൂത്രപ്പള്ളി പൂവത്തുമ്മൂട്ടില്‍ കുടുംബാംഗം. മക്കള്‍: ജിജി ജോര്‍ജ്(ബിസിനസ്), ജിമി രാജു(മാനേജിങ് ഡയറക്ടര്‍ ഗ്രാന്‍ഡ് മാസ്സ് ഫുഡ് പ്രോഡക്ടസ് മൂവാറ്റുപുഴ), ഡോ. ജിജോ ജോര്‍ജ്(എം.ഡി. ജിജോസ് സ്കാന്‍സ് കോട്ടയം). മരുമക്കള്‍: ജിസ് മോള് ജിജി(ആലപ്പുഴ കാവാലം കുടുംബാംഗം), രാജു ജേക്കബ് കാക്കനാട്ട്(കെ.പി.ചാക്കോ ഗ്രൂപ്പ് ഓഫ് കമ്പനി കോതമംഗലം), ഡോ. അനിത മേരി ജിജോ(ഇരിഞ്ഞാലക്കുട ഇരിമ്പന്‍ കുടുംബംഗം).