രണ്ടാം വന്ദേഭാരത്; ആദ്യ സർവീസ് ഇന്ന്
തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 7 മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് 7.30 മണിക്കൂർ കൊണ്ട് ട്രെയ്ൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തും. തിരിച്ച് വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് രാത്രി 11.35നാണ് കാസർകോട് എത്തി അന്നത്തെ യാത്ര അവസാനിപ്പിക്കും.
കാസർഗോഡ് - തിരുവനന്തപുരം എസി ചെയർകാറിന് 1555 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിന് 2835 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തിയതിനാൽ തത്കാൽ മാത്രമാണ് ആശ്രയം.
ചെയർകാറിൽ 96 സീറ്റും എക്സിക്യൂട്ടീവ് ക്ലാസിൽ 11 സീറ്റുമാണ് തത്കാലിലുള്ളത്. നിലവിൽ, ചൊവ്വാഴ്ച ഒഴികെ ആറുദിവസമാണ് ആഴ്ചയിൽ സർവീസ്.
ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത മലപ്പുറത്തെ തരൂരിൽ പുതിയ ട്രെയ്നിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പുതിയ വന്ദേഭാരത് എക്സ്പ്രസ് 8 കോച്ചുകളുമായാണ് സർവീസ് നടത്തുക. ടിക്കറ്റ് റിസർവേഷനിൽ ആവേശകരമായ പ്രതികരണമെന്നാണ് വിവരം.