ഐ എസ് മോഡൽ തീവ്രവാദ സംഘടന; ശ്രമം പൊളിച്ചടുക്കി എൻ ഐ എ
കൊച്ചി: കേരളത്തിൽ ഐ എസ് മോഡൽ തീവ്രവാദ സംഘടന രൂപീകരിക്കാൻ ശ്രമിച്ച നീക്കം പൊളിച്ചടുക്കി എൻ ഐ എ. ഇതിനായി പെറ്റ് ലവേഴ്സെന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചു.
ചെന്നൈയിൽ നിന്നും പിടിയിലായ തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദാണ് ഇക്കാര്യങ്ങൽ വെളിപ്പെടുത്തിയത്.
ഈ മാസം ആറിനാണ് ഇയാൾ എൻഐഎയുടെ പ്രത്യേക സംഘത്തിൻറെ പിടിയിലാവുന്നത്.
വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് ഇയാൾ പടിയിലാവുകയായിരുന്നു.
പണത്തിനായി പാലക്കാടും തൃശൂരുമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി മൊഴി നൽകി.
ഐ എസ് മോഡലിൽ കേരളം കേന്ദ്രീകരിച്ച് തീവ്രവാദ സംഘടന രൂപീകരിക്കാനായിരുന്നു ലക്ഷ്യം. ഇതര സമുദായത്തിൽപ്പെട്ട നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു.
ക്രൈസ്തവ മതപണ്ഡിതരുള്ളപ്പടെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ടായിരുന്നതായി നബീൽ മൊഴി നൽകി. നബീലിനെ കസ്റ്റഡിയിൽ ചോദ്യെ ചെയ്തതിൽ നിന്നാണ് എൻ ഐ എയ്ക്ക് കേരളത്തിലെ നീക്കങ്ങൽ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തൃശൂർ സ്വദേശിയായ ഇയാൾ നേരത്തെ ഖത്തറിലുണ്ടായിരുന്നു.
ഇവിടെ വച്ചാണ് ഇസ്ലാമിക സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിൻറെ സഹായത്തോടെ കേരളത്തിൽ ഇസ്ലാമിക സ്റ്റേറ്റിൻറെ പ്രവർത്തനം ശക്തിപ്പെടുത്താനായിരുന്നു നീക്കം. കേരളത്തിൽ നിന്നും സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിൻറെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.
മൊഡ്യൂളുമായി ബന്ധപ്പെട്ട് 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഭാഗമായ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിക്കാനാണ് എൻ ഐ എയുടെ നീക്കം.