സാങ്കേതിക വിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യമാണ്; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സുസ്ഥിരമായ രീതിയിൽ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് എഞ്ചിനീയറിംഗിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സാങ്കേതികവിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യഘടകമാണെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
നിയമസഭയിൽ സാങ്കേതിക വിദ്യ പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹംകേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിർമാണ മേഖലയിലെ ഗവേഷണങ്ങൾക്ക് കെഎച്ആർഐ യെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഐഐടികൾ പോലെയുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള പഠനങ്ങളെല്ലാം നടക്കുന്നത്.
കെഎച്ആർഐ അടുത്തിടെ നടത്തിയ ചില പ്രവർത്തനങ്ങൾ
1. പാലങ്ങളുടെ ഈട് വർധിപ്പിക്കുന്നതിനുള്ള ഡ്യൂബിലിറ്റി അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ - ഐഐടി മദ്രാസുമായി സഹകരിച്ച് വലിയഴീക്കൽ പാലത്തിൽ നടത്തിയ പൈലറ്റിംഗ് പഠനം. പാലങ്ങളുടെ ഉറപ്പും, ആയുസ്സും മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം.
പാലത്തിന്റെ നിർമ്മാണത്തിനായി ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് അടിസ്ഥാനമാക്കിയുള്ള സിമന്റാണ് ഉപയോഗിച്ചത്. നിലവിൽ ഉപയോഗിക്കുന്ന ഒപിസി സിമന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പാലത്തിന്റെ ആയുസ്സ് നാലിരട്ടിയായി വർദ്ധിക്കുന്നുവെന്നാണ് ഗവേഷണ ഫലം. ഈ പഠനത്തിന്റെ കണ്ടെത്തലുകൾ പെർഫോമൻസ് സ്പെസിഫിക്കേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ വികസിപ്പിക്കാൻ ഉപയോഗിച്ചു.
2. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തീരദേശ പാലങ്ങളുടെ പുനരുദ്ധാരണം ഐഐടി മദ്രാസിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ പദ്ധതി - കാതോഡിക് പ്രൊട്ടക്ഷൻ, റീആൽക്കലൈസേഷൻ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീരദേശ പാലങ്ങളുടെ പുനരുദ്ധാരണത്തിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനാണ് പഠനം ലക്ഷ്യമിടുന്നത്.
3. അൾട്രാഹൈപെർഫോമൻസ് കോൺക്രീറ്റ് വികസിപ്പിക്കുന്നതിനുള്ള പൈലറ്റിംഗ് പഠനം ഐഐടി മദ്രാസ്, ഐഐടി തിരുപ്പതി, എൻഐടി കോഴിക്കോട്, മേസ് കോതമംഗലം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്നത് - ഈ പ്രോജക്ട്സ് നോൺ പ്രൊലൈറ്ററി അൾട്രാഹൈപെർഫോമൻസ് കോൺക്രീറ്റ് മിക്സുകൾ (പരമ്പരാഗത കോൺക്രീറ്റുമായി താരതമ്യപ്പെടുതുതുമ്പോൾ 4 മുതൽ 8 മടങ്ങ് വരെ ശക്തം) വികസിപ്പിക്കാനും പൊതുമരാമത്ത് പ്രവൃത്തികളിൽ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
സംരക്ഷണ ഭിത്തികൾ, പാലങ്ങൾ പോലുള്ള നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്ന, പ്രീകാസ്റ്റ് നിർമ്മാണ ഭീതികളെ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.
4. സെൻസറുകൾ ഉപയോഗിച്ച് പാലങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനുള്ള പൈലറ്റിംഗ് പഠനം ഐഐടി മദ്രാസിൽ നിന്നുള്ള സാങ്കേതിക പിന്തുണയോടെ നടക്കുന്നു - സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ വിവിധ പാലങ്ങളുടെ ഉറപ്പും ആയുസും വിലയിരുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
പുതുതായി നിർമിച്ച പാലങ്ങളെയും അപകടാവസ്ഥയിലായ പാലങ്ങളെയും നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഈ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തി ഡിസൈനർമാർക്ക് സമാനമായ രീതിയിലുള്ള പാലങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനു ഉപയോഗിക്കാം.
5. ബലക്കുറവ് ഉള്ള മണ്ണിലെ ബഹുനില കെട്ടിടങ്ങൾക്കായി ചൈൽഡ് റാഫ്റ്റ് ഫൗണ്ടേഷൻ ഡിസൈൻ - ഈ പഠനത്തിന്റെ ലക്ഷ്യം ബലക്കുറവുള്ള മണ്ണിലെ ഫൗണ്ടേഷൻ ഒപ്റ്റിമൈസ് ചെയ്യുകയും, അതുവഴി ചെലവ് ഗണ്യമായി കുറക്കുകയും ചെയ്യുക എന്നതാണ്.
6. ഹോട്ട് മിക്സ് അസ്കാൽറ്റിന്റെ ഈർപ്പ സംവേദന ക്ഷമത കേരളത്തിലെ 11 മൊത്തം സ്രോതസ്സുകളുടെ/ക്വാറികളുടെ പെട്രോഗ്രാഫിയെയും ഈർപ്പ സംവേദന ക്ഷമതയെയും കുറിച്ചുള്ള സമഗ്ര പഠനം - കാലാവസ്ഥ വൃതിയാനത്തിന്റെ ഫലമായി പതിവായിട്ടുണ്ടാകുന്ന മഴമൂലം കേരളത്തിലെ റോഡുകൾ തകരുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനും അതിനുള്ള പ്രതിവിധികൾ നിർദേശിക്കുന്നതിനുമായി ഗവഷേണം നടന്നു വരുകയാണ്.
ഗവേഷണ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന അഗ്രഗേറ്റുകളുടെ പ്രത്യേക രാസഘടന മൂലം വെള്ളത്തിനും ഈർപ്പത്തിനും വിധേയമാകുകയും അതിന്റെ ഫലമായി റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ്.
ഈ പ്രശ്നം പരിഹരിക്കുന്നതിന് ദീർഘകാല പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഇൻസ്റ്റിറ്റൂട്ടിൽ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇവ പ്രതിപാദിക്കുന്ന ഫേസ് റിപ്പോർട്ട് ഒക്ടോബർ ആദ്യവാരം സമർപ്പിക്കുന്നതാണ്.
7. റോഡ് നിർമ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും അവതരിപ്പിക്കുന്ന സൂപ്പർപേവ് മിക്സ് ഡിസൈൻ രീതിയുടെ പ്രയോഗക്ഷമതയെക്കുറിച്ചുള്ള പഠനം - കേരളം കാലാവസ്ഥാ മാറ്റത്തെ അഭിമുഖീകരിക്കുന്നതിനാൽ, കാലാവസ്ഥക്ക് അനുയോജ്യമായ റോഡ് രൂപകൽപന കാലഘട്ടത്തിന്റെ ആവശ്യമാണ്.
താപനില വൃതിയാനമനുസരിച്ച് ഡിസൈൻ ചെയ്യുന്ന സുപ്പിരിയർ പെർഫോമിംഗ് അസ്കാൽറ്റ് റോഡുകൾ സൂപ്പർപേവ് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള പഠനങ്ങൾ കെഎച്ആർഐ യിൽ പുരോഗമിക്കുന്നു. ഇതിനായി റോഡിലെ താപനിലയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പ്രത്യേക ബിറ്റുമെൻ (പെർഫോമൻസ് ഗ്രേഡ്) ഉപയോഗിക്കുന്നു.
8. റിസൈക്കിൾ ചെയ്ത അസ്ഫാൽറ്റ് (ആർ.എ.പി) സാമഗ്രികൾ ഉപയോഗിച്ചുള്ള കേരള റോഡ് സെക്ടർ സുസ്ഥിരമായ നിർമ്മാണ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്ന പഠനം - റോഡ് നിർമ്മാണത്തിൽ റീസൈക്കിൾ ചെയ്ത അഗ്രഗേറ്റുകളുടെ ഉപയോഗം സംബന്ധിച്ച് ഗഒഞക ഗവേഷണം നടത്തുന്നു.
കേരളത്തിലെ ചില പദ്ധതികളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഡിസൈനിലും നിർമ്മാണത്തിലും ഉള്ള വൈദഗ്ധ്യം പരിമിതമാണ്.
ഈ വിടവ് നികത്തുന്നതിനും റോഡ് പദ്ധതികളിൽ നിർമ്മാണ സാമഗ്രികളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പഠനം ലക്ഷ്യമിടുന്നുവെന്നും മന്ത്രി അറിയിച്ചു.