യു കെ യിൽ അന്തരിച്ച സിജോയ് ജോസഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
യു കെ യിൽ അന്തരിച്ച സിജോയ് ജോസഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തൊടുപുഴ :യു കെ യിൽ അന്തരിച്ച കരിമണ്ണൂർ പന്നൂർ കാനാട്ട് സിജോയ് ജോസഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി .വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഏറ്റു വാങ്ങിയ ഭൗതിക ശരീരം മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ഡ്രസ്സ് ചെയ്ത ശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെ പന്നൂരിലെ വീട്ടിലെത്തിച്ചപ്പോൾ അവിടെ ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി കാത്തു നിൽപ്പുണ്ടായിരുന്നു .ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു ഭാര്യയുടെയും കുട്ടിയുടെയും .മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിലാപം കണ്ടു നിന്നവരെ കണ്ണീരണിയിച്ചു .കരിമണ്ണൂർ പള്ളി വികാരി ഫാ .ജോസഫ് കുഴിഞ്ഞാലിൽ ,ഫാ .ക്ളീറ്റസ് ടോം തോയലിൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു ,
പി ജെ ജോസഫ് എം എൽ എ ,ജോയ്സ് ജോർജ് എം പി ,ഗ്രാമപഞ്ചായത് പ്രസിഡന്റ് ടോജോ പോൾ ,കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര ജനറൽ സെക്രട്ടറി അഡ്വ .ബിജു പറയന്നിലം ,സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ,മുൻ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് ,സി പി എം ലോക്കൽ സെക്രട്ടറി എൻ സദാനന്ദൻ ,വൈദീകർ ,സന്യാസിനികൾ ,ജനപ്രതിനിധികൾ തുടങ്ങി നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ക്കു വേണ്ടി കരിമണ്ണൂരിലെ പള്ളിപ്പുറത്തു വീട്ടിൽ അച്ചാമ്മ ടീച്ചർ ,ചാരിറ്റി ഗ്രൂപ്പിന്റെ സഹായം ലഭിച്ച ലിൻഷാ ,മാതാവ് നിഷ എന്നിവർ ചേർന്നു റീത്തു സമർപ്പിച്ചു