വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു; കേരള വനിതാ കോൺഗ്രസ്
ചെറുതോണി: ഓണം അടുത്തെത്തിയിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർനടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിവിധ സപ്ലൈകോ കളിൽ ആവശ്യവസ്തുക്കൾ ഇല്ലാത്ത അവസ്ഥയാണെന്നും കേരള വനിതാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി യോഗം കുറ്റപ്പെടുത്തി.
മദ്യരഹിത കേരളം മുദ്രാവാക്യം മുഴക്കി ലഹരി വർജ്ജന ബോധവൽക്കരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പുതിയ മദ്യനയവും കള്ള് പോഷകാഹാരം ആണെന്നുള്ള നിർവചനങ്ങളും മയക്കുമരുന്ന് വ്യാപനങ്ങളും ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിക്കണമെന്ന ചിന്തകളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. പുതിയ മദ്യനയം ആരേ സഹായിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വനിതാ കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപങ്ങൾക്കും വംശഹത്യകൾക്കും അവസാനമുണ്ടാക്കാൻ കേന്ദ്രസർക്കാർ ഗൗരവമായി ഇടപെടണം. ഭാരതത്തിന്റെ മതനിരപേക്ഷതയിൽ കരിനിഴൽ വീഴ്ത്തിയ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരിലേതെന്നും യോഗം വിലയിരുത്തി....... വനിതാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റികൾ സെപ്തംബറിൽ പുന:സംഘടിപ്പിക്കുവാനും ഒക്ടോബർ ആദ്യവാരം ജില്ലാ നേതൃത്വക്യാമ്പ് നടത്തുവാനും ജില്ലാക്കമ്മറ്റി പുന:സംഘടന നടത്തുവാനും യോഗം തീരുമാനിച്ചു.
ചെറുതോണി ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഷൈനി സജി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ എം.ജെ.ജേക്കബ്, പ്രൊഫ. ഷീലാ സ്റ്റീഫൻ, വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, ജോസ് തോമസ്, ജില്ലാ ഭാരവാഹികളായ സി.വി.സുനിത, ഷൈനി റെജി, ജോളി ജോയി, ട്രീസാ ജോസ്, റിന്റാ മോൾ വർഗീസ്, ജാൻസി മാത്യു, കെ.എ.ഗ്ലോറി, സെലിൻ വിൽസൺ, മേഴ്സി ദേവസ്യാ, ഗ്രേസി സെബാസ്റ്റ്യൻ, പ്രിജിനി ടോമി, കൊച്ചുറാണി ജോസ്, ബിൻസി റോബി, ഷാന്റി ബിനോയി, ജാൻസി ദേവസ്യാ, ജില്ലാ ജനറൽ സെക്രട്ടറി സി.വി.സുനിത തുടങ്ങിയവർ സംസാരിച്ചു.