പ്രതിഭാ സംഗമം 2023 നടത്തി കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ
കരിമണ്ണൂർ: സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു.കെ.ജോണിന്റെ അധ്യക്ഷതയിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നാഗരേഷ് ഉദ്ഘാടനം ചെയ്തു.
ഇളംദേശം ബ്ലോക്കിനു കീഴിൽ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ വരുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 2022-2023 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൽക്കും എ പ്ലസ് നേടിയ കുട്ടികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും 2023 ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ദിവ്യ തങ്കപ്പൻ, സപർണ്ണ ജോയ് എന്നിവരെയും ജർമ്മനിയിൽ നടന്ന ലോക ഡ്വാർഫ് ഗെയിംസിൽ നാലു സ്വർണ്ണം നേടിയ സിനി.കെ.സെബാസ്റ്റ്യനെയും പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി ഉന്നത വിജയം നേടിയ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കാളിയാറിലെ പോൾ ജോസ് ആലിലക്കുഴി, ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ പൂമാലയിലെ പട്ടികജാതി വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ മിൽക്ക ജിനു പട്ടികവർഗ വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രണഫ് കെ റാം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ ഉവൈസ് ഹനീഫ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. ഡോ.സ്റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിസാമോൾ ഷാജി ആശംസകൾ അറിയിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ആൽബർട്ട് ജോസ്, രവി.കെ.കെ, ടെസ്സി മോൾ മാത്യു, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, മിനി ആന്റണി, ഡാനി മോൾ വർഗ്ഗീസ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആൻസി സിറിയക്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ്.എ.ജെ, കരിമണ്ണൂർ ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ റ്റി.പി.മനോജ്, കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്ജ്, കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി സന്തോഷ് സ്വാഗതവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ദാമോദരൻ കൃതജ്ഞതയും പറഞ്ഞു.