രാജകുമാരിയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തും
രാജാക്കാട്: ഗ്രാമ പഞ്ചായത്ത്, വ്യാപാരി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ട്രേഡ് യൂണിയൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രാജകുമാരിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തും.
രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തും. 8.45ന് ഇരുചക്ര വാഹന വിളംബര റാലി. വാഹന റാലി
ബോസ്.പി.മാത്യു ഫ്ലാഗ് ഓഫ് ചെയ്യും.
9.15ന് നടത്തുന്ന സ്വാതന്ത്ര്യദിന റാലി റോയി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. രാജകുമാരി ഹോളി ക്യൂൻസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് രാജകുമാരി ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റാലി നടത്തും.
11ന് നടക്കുന്ന സംസ്കാരിക സമ്മേളനം എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അദ്ധ്യക്ഷത വഹിക്കും.
ജനറൽ കൺവീനർ കെ.ജെ.സിജു സ്വാഗതം ആശംസിക്കും. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. അജയപുരം ജ്യോതിഷ് കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് കെ.റ്റി.
കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. ഉഷാകുമാരി മോഹൻകുമാർ, അജേഷ് മുകളേൽ, വി.വി.കുര്യാക്കോസ് എ.വി.ബാബു സുരേഷ് എന്നിവർ പ്രസംഗിക്കും.
റാലിയിൽ പങ്കെടുക്കുന്ന മികച്ച കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, സംഘടന, സ്ഥാപനങ്ങൾ, ട്രേഡ് യൂണിയനുകൾ, സ്കൂളുകൾ, വാഹനാലങ്കാരം, ഫ്ലോട്ടുകൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.